സ്വപ്നങ്ങൾ ബാക്കിവെച്ച് മടങ്ങിയ നിത്യഹരിത നായിക ശ്രീദേവിയുടെ മകൾ ജാൻവി നായികയാകുന്ന ദഡക്കിലെ ആദ്യഗാനം പുറത്തിറങ്ങി. ശശാങ്ക് ഖൈത്താൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ഷാഹിദ് കപൂറിന്റെ സഹോദരൻ ഇഷാൻ കപൂറാണ് നായകൻ. ആദ്യഗാനം കൊണ്ട് തന്നെ പ്രേക്ഷകമനസ്സുകളിൽ ഇടം പിടിച്ചിരിക്കുകയാണ് ജാൻവി. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ആയിരുന്നു ശ്രീദേവിയുടെ മരണം. ആ സങ്കടം ഉള്ളിലൊതുക്കി തന്നെയാണ് ജാൻവി ചിത്രീകരണം പൂർത്തീകരിച്ചത്.