കഴിഞ്ഞവർഷത്തിന്റെ തുടർച്ചയെന്നോണം വീണ്ടും മറ്റൊരു മഴക്കെടുതിയെയും പ്രളയത്തെയും അഭിമുഖീകരിക്കുകയാണ് കേരളം. എന്നാൽ ഏത് പ്രളയം വന്നാലും മലയാളികൾ പഠിക്കില്ല എന്നും പ്രളയത്തിന്റെ ദുരിതം ഒഴിയുമ്പോൾ അവർ വീണ്ടും ജാതിയുടെയും മതത്തിന്റെയും പേരിൽ കലഹിക്കാൻ തുടങ്ങുമെന്നും വിമർശിക്കുകയാണ് നടൻ ധർമ്മജൻ. കൗമുദി ടി വി ക്ക് നൽകിയ അഭിമുഖത്തിലാണ് ധർമ്മജൻ ഇക്കാര്യം തുറന്നു പറഞ്ഞത്.
കഴിഞ്ഞ പ്രളയത്തിന് തന്റെ വീടിന്റെ ഒരു നിലയോളം മുങ്ങിപ്പോയി എന്നും കാറും, മൊമന്റോകളും പുസ്തകങ്ങളുമടക്കം നിരവധി സാധനങ്ങൾ നഷ്ടമായെന്നും ധർമ്മജൻ പറയുന്നു. പ്രളയം അവസാനിച്ചപ്പോൾ ഒന്നുമില്ലാതെ എല്ലാം നഷ്ടപ്പെട്ടവർക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കുവാൻ കുറെയൊക്കെ തനിക്ക് സാധിച്ചു എന്നും എന്നാൽ ഇപ്പോൾ വീണ്ടും ആളുകൾ വീണ്ടും പഴയപടി ആയി എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. വീണ്ടും ജാതിയുടെയും മതത്തിന്റെയും പേര് പറഞ്ഞ് തമ്മിൽ തല്ലുന്ന കാഴ്ചയാണ് നാം കാണുന്നത്.