ദിലീപ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ശുഭരാത്രി.വ്യാസൻ കെ പി രചനയും സംവിധാനവും നിർവഹിച്ച ചിത്രം മികച്ച റിപ്പോർട്ടുകളോടെ പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ പ്രചരണാർത്ഥം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പുതിയ കാലത്തെ റിയലിസ്റ്റിക്ക് സിനിമകളെ കുറിച്ച് ദിലീപ് വാചാലനായി.
രസച്ചരട് പൊട്ടാതെ കഥപറയുന്ന, മുഷിപ്പിക്കാത്ത സിനിമകൾക്കൊക്കെ എല്ലാകാലത്തും പ്രേക്ഷകപ്രീതി നേടാനാകും. പണ്ട് കണ്ട പലസിനിമകളിലെയും രംഗങ്ങളും സംഭാഷണങ്ങളും ഇന്നും മനസ്സിൽ തങ്ങിനിൽക്കാൻ കാരണം അവയിലെ നാടകീയതതന്നെയാണ്. പുതിയകാലത്തെ സിനിമയിലെ രംഗങ്ങൾ എത്രത്തോളം മനസ്സിൽ തങ്ങിനിൽക്കുന്നുണ്ട് എന്ന് ചിന്തിക്കേണ്ട കാര്യമാണ്. മനസ്സിൽ കൊളുത്തുന്ന ചില സന്ദർഭങ്ങൾക്ക് പിറകിൽ പലപ്പോഴും ഒരു നാടകീയത ഉണ്ടാകും. ചില കാലങ്ങളിൽ ചിലത് സംഭവിക്കും എന്നാൽ, ഈ കാലവും കടന്നുപോകും,ദിലീപ് പറഞ്ഞു.
അനു സിത്താരയാണ് ശുഭരാത്രിയിൽ ദിലീപിന്റെ നായിക. നെടുമുടി വേണു, സായികുമാർ, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, നാദിർഷ, ഹരീഷ് പേരടി, മണികണ്ഠൻ, സൈജു കുറിപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രശാന്ത്, ചേർത്തല ജയൻ, ശാന്തി കൃഷ്ണ,ആശാ ശരത്ത്, ഷിലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്നി ഖാൻ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.സംഗീതം ബിജിബാൽ. നിർമാണം അരോമ മോഹൻ. വിതരണം അബാം മൂവീസ