ദിലീപ് കാവ്യ മാധവൻ വിവാഹത്തിന് ശേഷം കാവ്യയെ അധികമൊന്നും പുറത്തേക്ക് കാണാത്തതിൽ ആരാധകർ വളരെ നിരാശയിലായിരുന്നു. ഇരുവർക്കും കുഞ്ഞു ജനിക്കുന്നതിനു തൊട്ടുമുൻപാണ് കാവ്യയെ അവസാനമായി ആരാധകർ കണ്ടത്. എന്നാൽ ഇപ്പോൾ പൊതു പരിപാടികളിൽ പങ്കെടുത്ത് വാർത്തകളിൽ നിറയുകയാണ് ഇരുവരും. നടൻ കുഞ്ചാക്കോ ബോബൻ കുഞ്ഞിന്റെ മാമോദിസ മുതൽ സലിംകുമാറിന്റെ ജന്മദിനാഘോഷത്തിന് വരെ ദിലീപും കാവ്യയും ഒന്നിച്ചായിരുന്നു എത്തിയത്. ഇപ്പോൾ ദിലീപിന്റെയും കാവ്യയുടേയും ഏറ്റവും പുതിയ ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുകയാണ്.
ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഇരുവരുടെയും വീഡിയോ ദിലീപാണ് പങ്കുവച്ചത്. ദിലീപിന്റെ മാനേജറും വലംകയ്യുമായി പ്രവർത്തിക്കുന്ന അപ്പുണ്ണിയുടെ സഹോദരന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് ഇരുവരും എത്തിയത്. ദിലീപിന്റെ ഫാൻസ് പേജുകളിലൂടെ ആണ് ഈ വീഡിയോ വൈറലായത്.