ദിലീപിന്റെയും ഭാര്യ കാവ്യാ മാധവന്റെയും പുതിയ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മൊട്ടയടിച്ച ലുക്കിലാണ് ദിലീപ് ഉള്ളത്. പുതിയ ചിത്രമായ കേശു ഈ വീടിന്റെ നാഥന് വേണ്ടിയാണ് ദിലീപിന്റെ ഈ മേക്ക് ഓവർ. ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.
നാദിർഷാ ഒരുക്കുന്ന കേശു ഈ വീടിന്റെ നാഥനാണ് ദിലീപിന്റെ അണിയറയിൽ ഒരുങ്ങുന്ന ചിത്രം. ഫാമിലി എന്റര്‍ടെയിനറായി ഒരുക്കുന്ന ചിത്രം വിഷുവിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിക്കാനാണ് തീരുമാനം. 60 വയസ്സുള്ള വ്യക്തി ആയി ദിലീപ് എത്തുന്ന ഈ ചിത്രത്തിൽ ഉർവശി ആണ് ദിലീപിന്റെ നായിക. ഉർവശി ദിലീപിന്റെ ഭാര്യയായിട്ടാണ് ചിത്രത്തിലെത്തുന്നത്. ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കുന്നത് ദേശീയ പുരസ്കാര ജേതാവ് സജീവ് പാഴൂര്‍ ആണ്. കലാഭവന്‍ ഷാജോണ്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്, സ്വാസിക, സലിം കുമാര്‍, കോട്ടയം നസീര്‍, അനുശ്രീ, ടിനി ടോം എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കുടുംബപ്രേക്ഷകരെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു ചിത്രമാണ് ഇത് എന്നാണ് അറിയാൻ കഴിയുന്നത്. നാദിർഷ തന്നെയാണ് സംഗീതം. ബിജിബാൽ പശ്ചാത്തല സംഗീതം.