ജനപ്രിയനായകൻ ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം മൈ സാന്റാ ക്രിസ്മസ് ദിനത്തിൽ ആയിരുന്നു റിലീസ് ചെയ്തത്. അന്നേദിവസം മകൾ മഹാലക്ഷ്മിയോടൊപ്പം പാപ്പാ വേഷത്തിൽ ഉള്ള ചിത്രം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു.
ഡിസംബർ 25–നാണ് താരവും മകളും വ്യത്യസ്ത ആശംസകൾ സമൂഹമാധ്യമത്തിൽ പങ്കു വച്ചത്. ചെറിയ ഒരു കുറിപ്പോട് കൂടിയാണ് താരം ഈ ചിത്രം പങ്കു വച്ചത്. ‘നന്മയുടെയും വിശുദ്ധിയുടെയും,സ്നേഹത്തിന്റേയും ക്രിസ്മസ് ആഘോഷിക്കുന്ന എല്ലാവർക്കും ഞങ്ങളുടെ ക്രിസ്മസ് ആശംസകൾ.
പുതിയ ചിത്രമായ ” മൈ സാന്റാ ” തിയേറ്ററിൽ കുടുംബത്തോടൊപ്പം തന്നെ കാണുക.’ എന്നതായിരുന്നു കുറിപ്പ്. ഇതിനുമുൻപ് മഹാലക്ഷ്മിയുടെ ഒറ്റ ചിത്രം മാത്രമാണ് താരം പുറത്തുവിട്ടിരുന്നത്. അത് മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാൾ ആഘോഷത്തിന്റെ ദിനത്തിലായിരുന്നു. ക്രിസ്മസ് ദിനത്തിൽ പുറത്തിറങ്ങിയ മൈ സാന്റാ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട പെൺകുട്ടിയെ കാണാൻ സാന്താക്ലോസ് വരുന്നതും തുടർന്നുണ്ടാകുന്ന നിമിഷങ്ങളും പങ്കുവയ്ക്കുന്ന ഈ സിനിമ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.