ലാലേട്ടന്റെ കല്യാണത്തിന് വിളിക്കാതെ പോയി സാധ്യ കഴിച്ച ഓരം പുതുക്കി സംവിധായകൻ ബോബൻ സാമുവൽ. തന്റെ ഫേസ്ബുക്ക് പേജിലാണ് സംവിധായകൻ ഇക്കാര്യം കുറിച്ചത്. “മോഹൻലാലിന്റെ കല്യാണം ..ഒന്നും നോക്കിയില്ല സൈക്കിൾ എടുത്ത് നേരെ വിട്ടു സുബ്രമണ്യം ഹാളിലേക്കു ..ലാലേട്ടൻ ഫാൻ ആയ ഞാൻ വിളിക്കാത്ത സദ്യ കഴിച്ച കല്യാണത്തിന് 31 വർഷങ്ങൾ😍😍”
1988 ഏപ്രിൽ 28ന് തിരുവനന്തപുരം വഴുതക്കാടുള്ള സുബ്രഹ്മണ്യം ഹാളിൽ വെച്ചായിരുന്നു മോഹൻലാൽ – സുചിത്ര വിവാഹം. പ്രശസ്ത തമിഴ് നടനും നിർമാതാവുമായ കെ ബാലാജിയുടെ മകളും സുരേഷ് ബാലാജിയുടെ സഹോദരിയുമാണ് സുചിത്ര. സിനിമാരംഗത്തെ നിരവധി പ്രമുഖരാണ് ഇരുവർക്കും വിവാഹ വാർഷികത്തിന്റെ ആശംസകൾ നേർന്നത്.