മരക്കാറിനായി 25 വർഷം കാത്തിരിക്കേണ്ടി വന്നത് നഷ്ടം താങ്ങാൻ കരുത്തുള്ളവർ ഉണ്ടാകാത്തത് കൊണ്ടാണെന്ന് സംവിധായകൻ പ്രിയദർശൻ. മരക്കാറിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കവേയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് സിനിമകളിൽ ഒന്നായ കാലാപാനി, മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്തത് പ്രിയദർശൻ ആയിരുന്നു. കാലാപാനി ഉണ്ടായി 25 വർഷങ്ങൾക്കു ശേഷമാണ് ഒരു ബിഗ് ബജറ്റ് ചിത്രം മലയാളത്തിൽ ഉണ്ടാകുന്നത്. മരക്കാർ ഒടിടി റിലീസിനായി നൽകിയത് വിവാദമായ പശ്ചാത്തലത്തിലാണ് കാലാപാനിയെക്കുറിച്ചും പ്രിയദർശൻ പരാമർശിച്ചത്.
മലയാളസിനിമയിൽ കാലാപാനി എന്നൊരു സിനിമ 25 വർഷത്തിനു ശേഷവും ഉണ്ടാകാത്തത് നഷ്ടം സഹിക്കാൻ ആരുമില്ലാത്തത് കൊണ്ടാണ്. നഷ്ടം സഹിക്കാൻ തയ്യാറായ നിർമാതാക്കൾ വരാത്തതു കൊണ്ടാണ് അത്തരമൊരു സിനിമ ഉണ്ടാകാത്തത്. മരക്കാറിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവാദത്തിൽ ഒരു മാധ്യമത്തിനോട് സംസാരിക്കവെയാണ് പ്രിയദർശൻ ഇങ്ങനെ പറഞ്ഞത്.
കാലാപാനി എന്ന ചിത്രം മോഹൻലാലിനും ഗുഡ്നൈറ്റ് മോഹനും ഉണ്ടാക്കിയ നഷ്ടം ചെറുതല്ല. നഷ്ടമുണ്ടാകില്ല എന്നായിരുന്നു പ്രതീക്ഷയെന്നും മോഹൻലാലും മോഹനും ആ നഷ്ടം താങ്ങിയത് മലയാളത്തിനു വേണ്ടിയാണെന്നും പ്രിയദർശൻ പറഞ്ഞു. മലയാളത്തിൽ ഒരു കാലാപാനി 25 വർഷത്തിനു ശേഷവും ഉണ്ടാകാത്തത് നഷ്ടം സഹിക്കാൻ തയ്യാറായ നിർമാതാക്കൾ ഇല്ലാത്തതു കൊണ്ടാണെന്നും പ്രിയദർശൻ പറഞ്ഞു. പിന്നെ ഉണ്ടായത് മരക്കാറാണ്. 25 വർഷം മരക്കാറിനായി കാത്തിരിക്കേണ്ടി വന്നത് നഷ്ടം താങ്ങാഇ കരുത്തുള്ളവർ ഉണ്ടാകാത്തത് കൊണ്ടാണെന്നും പ്രിയദർശൻ പറഞ്ഞു.