സോഷ്യൽ മീഡിയയിൽ എപ്പോഴും തിളങ്ങി നിൽക്കുന്ന ഒരു ഫാമിലിയാണ് നടൻ കൃഷ്ണകുമാറിന്റേത്. നാല് പെണ്മക്കള്ക്കും ഭാര്യയ്ക്കുമൊപ്പം ചേര്‍ന്ന് ടിക് ടോക് വീഡിയോ പുറത്ത് വിട്ടാണ് താരകുടുംബം ശ്രദ്ധേയമാവുന്നത്. അഹാനയുടെ തൊട്ട് താഴെയുള്ള ദിയ കൃഷ്ണയാണ് ഇപ്പോൾ താരം. തന്റെ വിശേഷങ്ങൾ പങ്ക് വെക്കുകയാണ് ദിയയിപ്പോൾ.
ആള്‍ക്കാരെ എന്റര്ടെയിന് ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്. അഹാനയും മറ്റുള്ളവരുമൊക്കെ ടിക് ടോക് ഒക്കെ ചെയ്യുന്നത് കണ്ടാണ് താനും ടിക് ടോക് ഒക്കെ ചെയ്തു തുടങ്ങിയത്. സിനിമയില്‍ അഭിനയിക്കണമെന്ന് ചെറുപ്പം മുതലേ വലിയ ആഗ്രഹമായിരുന്നു. പക്ഷേ ഇതുവരെ അത് സംഭവിച്ചിട്ടില്ല, ഒരുപാട് ഓഫറുകള്‍ വരുന്നുണ്ട്. പക്ഷേ തുടക്കം നല്ലതായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. നല്ല അവസരത്തിനായി കാത്തിരിക്കുകയാണ്.
വീട്ടില്‍ ആരെയാണ് ഇഷ്ടമെന്ന് ചോദിച്ചാല്‍ ഹന്‍സികയെ ആണ് ഏറ്റവും ഇഷ്ടം. ഹന്‍സികയ്ക്കൊപ്പമാണ് താന്‍ കിടക്കുന്നത്. വീടിനടുത്ത് പയ്യന്മാര്ക്കൊക്കെ നില്ക്കാന് പേടിയാണ്, ആരും അങ്ങനെ അടുക്കാറില്ല, വീട്ടില്‍ അച്ഛന് ഉണ്ടെങ്കില്‍ ഒന്നും പറയില്ല. എങ്കില്‍ പോലും സുഹൃത്തുക്കള്‍ വന്നാലും അധികസമയം അവിടെ നില്‍ക്കാറില്ല.
ലോക്ഡൗണില്‍ കൃഷ്ണ കുമാറിന്റെ നാല് മക്കളും തരംഗമുണ്ടാക്കിയെങ്കിലും ഏറ്റവുമധികം ഫോളോവേഴ്സ് ദിയയ്ക്കായിരുന്നു. അടുത്തിടെ ലൈവിലെത്തിയപ്പോള്‍ വിവാഹത്തെ കുറിച്ച് ദിയ വെളിപ്പെടുത്തിയിരുന്നു.
മിനിമം ആറ് മാസമെങ്കിലും ലിവിംഗ് റിലേഷന്‍ഷിപ്പ് വേണമെന്നാണ് എന്റെ ആഗ്രഹം. കെട്ടെന്‍ പോകുന്നയാളെ മനസിലാക്കണം. കെട്ടി കഴിഞ്ഞാല്‍ ഡിവോഴ്സൊന്നും പറ്റില്ല. റോങ് ആയിട്ടുള്ള ആളെ വിവാഹം ചെയ്ത് കരയാനും വയ്യ.
ഞാന്‍ സിംഗിളാണ്. വീട്ടില്‍ അച്ഛന് നല്ല സ്ട്രിക്ടാണ്. വീട്ടില്‍ നിന്ന് അച്ഛന്റെ കണ്ണ് വെട്ടിച്ച് ഇറങ്ങാറില്ല. കോളേജ് ബസില്‍ കയറിയാല്‍ ഇറങ്ങുന്നത് കോളേജിലാവില്ല. കോളേജിന് മുന്നില്‍ ഇറങ്ങും. കൂട്ടുകാര്‍ക്കൊപ്പം കറങ്ങും. വീട്ടില്‍ ഏറ്റവും വഴക്ക് കിട്ടാറുള്ളത് തനിക്കാണ്. എല്ലാവരെയും വിശ്വസിച്ച് എല്ലാം തുറന്ന് പറയും. അതോടെ പണികളും കിട്ടാറുണ്ട്. വീട്ടില്‍ ഏറ്റവും സീക്രട്ടുള്ളത് ഇഷാനിക്കാണ്. അവള് എല്ലാവരോടും എല്ലാം പറയാറില്ല.