നവാഗതനായ എസ്. ജെ സിനു സംവിധാനം ചെയ്യുന്ന റൊമാന്റിക് ആക്ഷന്‍ ത്രില്ലര്‍ ‘ജിബൂട്ടി’യുടെ ഒഫീഷ്യല്‍ ട്രൈലര്‍ പുറത്ത്. അമിത് ചക്കാലക്കല്‍ ആണ് നായകന്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നിവക്ക് പുറമെ, ഫ്രഞ്ച് ഭാഷയിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. മുന്‍പ് റീലീസ് ചെയ്ത പോസ്റ്ററുകളും പോസ്റ്ററിലെ അമിത് ചക്കാലക്കലിന്റെ പുതിയ ലുക്കും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധനേടിയിരുന്നു.
പ്രണയവും കോമഡിയും ആക്ഷനും ഒരേ പോലെ പറയുന്ന ചിത്രത്തില്‍ മനുഷ്യക്കടത്തും പ്രധാനവിഷയമാകുന്നുണ്ട്. നാട്ടിന്‍പുറത്തുകാരായ സുഹൃത്തുക്കള്‍ ജിബൂട്ടിയില്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. ശകുന്‍ ജസ്വാള് ആണ് ചിത്രത്തിലെ നായിക. കൈതപ്രം ദാമോദരന്‍ നമ്പൂതിരി വരികളെഴുതി ശങ്കര്‍ മഹാദേവന്, ബിന്ദു അനിരുദ്ധ് എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ‘വിണ്ണിനഴകേ കണ്ണിനിതളേ’ എന്ന റൊമാന്റിക് സോങ്ങും ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിരുന്നു.
അമിത് ചക്കാലക്കലിനോടൊപ്പം ഗ്രിഗറി, ദിലീഷ് പോത്തന്, ബിജു സോപാനം, സുനില്‍ സുഖദ, തമിഴ് നടന് കിഷോര്‍, രോഹിത് മഗ്ഗു, അലന്‍സിയര്‍, പൗളി വത്സന്, മാസ്റ്റര്‍ ഡാവിഞ്ചി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അഫ്സല് അബ്ദുള്‍ ലത്തീഫ്, എസ്. ജെ. സിനു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് ദീപക് ദേവ് സംഗീതം നല്കുന്നു. ചിത്രസംയോജനം സംജിത് മുഹമ്മദ്, ഛായാഗ്രഹണം ടി.ഡി. ശ്രീനിവാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ തോമസ് പി.മാത്യു, ആര്‍ട്ട് സാബു മോഹന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് സഞ്ജയ് പടിയൂര്‍, കോസ്റ്റ്യൂം ശരണ്യ ജീബു, സ്റ്റില്‍സ് രാംദാസ് മാത്തൂര്‍, സ്റ്റണ്ട്സ് വിക്കി മാസ്റ്റര്‍, റണ്‍ രവി, മാഫിയ ശശി എന്നിവര്‍, ഡിസൈന്‍സ് സനൂപ് ഇ.സി, മനു ഡാവിഞ്ചി എന്നിവര്‍, വാര്‍ത്താ പ്രചരണം മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എം. ആര്. പ്രൊഫഷണല്‍.
ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലെ മലയാളി വ്യവസായിയായ ജോബി. പി. സാം നിര്‍മിച്ച ചിത്രം എസ്.ജെ സിനുവാണ് സംവിധാനം ചെയ്യുന്നത്. പ്രണയത്തിനും ആക്ഷനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഈ ചിത്രത്തിന്റെ ഭൂരിഭാഗവും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.