മലയാളത്തിലെ യുവതാരങ്ങളിൽ മുന്നിലാണ് ദുൽഖർ സൽമാൻ. ഇപ്പോളിതാ തന്റെ അച്ഛൻ മമ്മൂക്കയെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകളുമായി താരം രംഗത്തെത്തിയിരിക്കുകയാണ്. റിസ്കുകളെടുക്കാൻ തന്നെ പ്രാത്സാഹിപ്പിക്കുന്നത്
വാപ്പിച്ചിയാണെന്നാണ് ദുൽക്കറിന്റെ അഭിപ്രായം. സോയ ഫാക്ടറുമായി ബന്ധപ്പെട്ട് നടന്ന ഒരഭിമുഖത്തില്‍ മമ്മൂട്ടിയെക്കുറിച്ച് ദുല്‍ഖര്‍ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വയറലായിരുന്നു. ജീവിതത്തില്‍ എപ്പോഴും റിസ്ക് എടുക്കുന്ന ആളാണ് താനെന്നും അതിന് തന്നെ പ്രേരിപ്പിക്കുന്നത് വാപ്പിച്ചിയാണെന്നും ദുല്‍ഖര്‍ പറഞ്ഞു. തന്റെ ഭക്ഷണവും താമസവും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമെല്ലാം ഭദ്രമാണെന്ന് ചെറുപ്പം മുതല്‍ മമ്മൂക്ക പറഞ്ഞിട്ടുണ്ടെന്നും അതുകൊണ്ട് താന്‍ റിസ്ക്ക് എടുക്കുകയും പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തില്ലെങ്കില്‍ പിന്നെ ആര് ചെയ്യും എന്നും ദുൽക്കർ ചോദിക്കുന്നു.
തെറ്റുകള്‍ വരുത്തിയില്ലെങ്കില്‍ സ്വന്തമായി ഒരു വ്യക്തിത്വം ഉണ്ടാക്കുവാനും ഒരു കലാകാരന് എന്ന നിലയില്‍ വളരാനും കഴിയില്ലെന്ന് മമ്മൂക്ക എപ്പോഴും പറയാറുണ്ടെന്ന് താരം ഓർത്തെടുക്കുബോൾ ഇപ്പോഴത്തെ സ്ഥിയില്‍ ഒരു സിനിമ പരാജയപ്പെട്ടാലും തനിക്ക് റോഡില്‍ ഇറങ്ങേണ്ടി വരില്ല എന്നും താരം പറയുന്നു. സിനിമ എന്ന ബിസിനസിനെക്കുറിച്ച് തന്നെ സ്പൂണ്‍ ഫീഡ് ചെയ്ത് പഠിപ്പിക്കില്ലെന്ന കാര്യത്തില്‍ വാപ്പിച്ചി കര്‍ക്കശക്കാരനാണെന്നും ദുല്‍ഖര്‍ കൂട്ടിച്ചേർക്കുന്നു.