വര്‍ഷങ്ങള്‍ക്ക് മുമ്പ്, 1978-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കമല്‍ഹാസനും രജനീകാന്തും അഭിനയിച്ച ‘അവള് അപ്പടി താന്‍’. ചിത്രം റീമേക്കിനൊരുങ്ങുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. സംവിധായകന് ഹരി വെങ്കടശ്വരനാണ് ചിത്രം റീമേക്ക് ചെയ്യാനൊരുങ്ങുന്നതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
കമല്ഹാസന്, രജനികാന്ത്, ശ്രീപ്രിയ എന്നിവരാണ് പഴയ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത് എങ്കിൽ റീമേക്കിൽ കമൽഹസന് പകരം ദുൽഖർ സൽമാനും രജനീകാന്തിന് പകരം ചിമ്പുവും നായികയായി ശ്രുതി ഹസനും വേഷമിടും. പ്രണയബന്ധങ്ങളില്‍ ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ കാരണം പുരുഷവിരോധം ഉണ്ടാവുന്ന യുവതിയുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തത് സി രുധാരിയ ആണ്. അടുത്തവർഷത്തോടെ ആണ് ചിത്രത്തിന്റെ റീമേക്ക് റിലീസ് പ്രതീക്ഷിക്കുന്നത്.
കുറുപ്പ് ആണ് ദുൽഖറിന്റെ അടുത്ത റിലീസ് ചിത്രം. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ളൂർ, മൈസൂർ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്. 105 ദിവസങ്ങൾ പൂർണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചു.