മലയാള സിനിമയുടെ വിപണിമൂല്യം വർദ്ധിപ്പിച്ച ഒരു ചിത്രമായിരുന്നു മോഹൻലാൽ നായകനായെത്തിയ ദൃശ്യം. ഏഴു വർഷത്തിനുശേഷം ചിത്രത്തിന്റെ രണ്ടാം വരവിനായി ആരാധകർ കാത്തിരിക്കുകയാണ്. കൊറോണക്കാലം മൂലം ഷൂട്ടിംഗ് നീട്ടിവെച്ചിരുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്. ആദ്യ ഭാഗത്തുണ്ടായിരുന്ന താരങ്ങൾ എല്ലാവരും തന്നെ രണ്ടാം ഭാഗത്തിലും ഉണ്ട്. ഗണേഷ് കുമാര്‍, മുരളി ഗോപി, സായ്കുമാര് എന്നിങ്ങനെ ചില താരങ്ങൾ രണ്ടാംഭാഗത്തിൽ പുതുമുഖങ്ങളായി എത്തുന്നു. ഇപ്പോൾ ജോർജ്കുട്ടിയുടെയും കുടുംബത്തിന്റെയും പുതിയ ചിത്രം പങ്കു വെച്ചിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. ജോർജ്കുട്ടിയുടെ മക്കളായി അനസിബയും എസ്തറുമാണ് എത്തുന്നത്.
കൊച്ചി, തൊടുപുഴ എന്നീ സ്ഥലങ്ങളിൽ ആയിട്ടാണ് ചിത്രീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. താടിയുള്ള ജോർജുകുട്ടിയുടെ ലുക്കിലാണ് ലാലേട്ടൻ ഇപ്പോൾ ഉള്ളത്. കൊച്ചിയിൽ 14 ദിവസത്തെ ഷൂട്ടിങ് ശേഷമായിരിക്കും തൊടുപുഴയിലേക്ക് സംഘം എത്തുക. ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്.