പൃഥ്വിരാജ് നായകനായി എത്തുന്ന ഭ്രമം ആമസോണിൽ റിലീസ് ആയി. എന്നാൽ, ചിത്രം റിലീസ് ചെയ്യുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് ട്വിറ്ററിൽ ദുൽഖർ സൽമാനും പൃഥ്വിരാജും തമ്മിൽ നടന്ന ഒരു സംഭാഷണമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ‘സി ഐ ഡി രാംദാസിന് എന്നിൽ നിന്ന് എന്താണ് വേണ്ടത്. പൃഥ്വിരാജ് നിങ്ങൾ അയാൾക്ക് എന്റെ നമ്പർ നൽകിയോ?’ എന്നാണ് ദുൽഖർ സൽമാൻ ട്വിറ്ററിൽ ചോദിക്കുന്നത്. ഒരു ചിത്രം പങ്കുവെച്ചാണ് ദുൽഖറിന്റെ ഈ ചോദ്യം. ചിത്രത്തിൽ ഒരു സ്ക്രീനിൽ ‘ഭ്രമം’ സിനിമയിലെ ഒരു രംഗമാണ്. തൊട്ടടുത്ത് ഇരിക്കുന്ന ദുൽഖർ സൽമാൻ ഒരു ഫോണിലാണ്. ഈ ചിത്രത്തിനൊപ്പമാണ് പൃഥ്വിരാജിനോടുള്ള ദുൽഖർ സൽമാന്റെ ചോദ്യവും.
അതേസമയം, ദുൽഖറിന്റെ ചോദ്യത്തിന് പൃഥ്വിരാജ് മറുപടി നൽകിയത് ഇങ്ങനെ. ‘ഇതൊരു രഹസ്യമാണ്. നാളെ നിങ്ങൾ ഭ്രമത്തിന്റെ ലോകം അനാവരണം ചെയ്യുമ്പോൾ നിങ്ങൾ സത്യം അറിയും’. നമ്പർ നൽകിയോ എന്ന ദുൽഖർ സൽമാന്റെ ചോദ്യത്തിന് ആരാധകരും മറുപടി നൽകുന്നുണ്ട്. മിക്കവാറും കൊടുക്കാനാണ് സാധ്യതയെന്നാണ് ഒരാൾ മറുപടിയായി ട്വീറ്റ് ചെയ്തത്.
What did CID Ramadas want from me @PrithviOfficial and did you give him my number? pic.twitter.com/5Xs2EAUOlP
— dulquer salmaan (@dulQuer) October 6, 2021
@dulQuer it’s a secret! You will know the truth tomorrow when you unravel the world of Bhramam🤫” https://t.co/ZX13W6iMxU
— Prithviraj Sukumaran (@PrithviOfficial) October 6, 2021
രവി കെ ചന്ദ്രൻ സംവിധാനം ചെയ്ത സിനിമയിൽ പൃഥ്വിരാജ് സുകുമാരനൊപ്പം മംമ്ത മോഹൻദാസ്, രാശി ഖന്ന, ഉണ്ണി മുകുന്ദൻ എന്നിവരും പ്രധാനവേഷങ്ങളിൽ എത്തുന്നു. ബി കെ ഹരിനാരായണന് എഴുതിയ വരികള്‍ സംഗീതം നല്കി ചിട്ടപ്പെടുത്തിയത് ജേക്സ് ബിജോയ് ആണ്. സസ്പെന്‍സും ഡാര്‍ക്ക് ഹ്യൂമറും ഉള്‍ക്കൊള്ളുന്ന ക്രൈം ത്രില്ലറാണ് ചിത്രം. ബോളിവുഡ് ഹിറ്റ് ചിത്രമായ ‘അന്ധാദുന്‍’ന്റെ റിമേക്ക് ആണ് ഭ്രമം. പിയാനിസ്റ്റായാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. പൊലീസ് ഇന്‍സ്പെക്ടറുടെ വേഷത്തില്‍ ഉണ്ണി മുകുന്ദനും വേഷമിടുന്നു. ശരത് ബാലന് ആണ് മലയാളി പ്രേക്ഷകര്‍ക്ക് ഇഷ്ടമുള്ള രീതിയിലേക്ക് തിരക്കഥ മാറ്റിയെഴുതിയത്. സിനിമയുടെ സംവിധായകനായ രവി കെ ചന്ദ്രന് തന്നെയാണ് ഛായാഗ്രഹണവും നിര്‍വഹിച്ചത്. എഡിറ്റിംഗ് – ശ്രീകർ പ്രസാദ്, കല – ദിലീപ് നാഥ്, കോസ്റ്റ്യൂം ഡിസൈനർ – അക്ഷയ പ്രേമനാഥ്, അസ്സോസിയേറ്റ് ഡയറക്ടർ – ജിത്തു അഷ്റഫ്, സൂപ്പർവൈസിങ് പ്രൊഡ്യൂസർ – അശ്വതി നടുത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ – ജിനു പി കെ, സ്റ്റീൽസ് – ബിജിത് ധർമ്മടം, മേക്കപ്പ് – റോണക്സ് സേവ്യർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഓപ്പൺ ബുക്ക് പ്രൊഡക്ഷൻ, ടൈറ്റിൽ ഡിസൈൻ – ആനന്ദ് രാജേന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷൈൻ, പ്രൊഡക്ഷൻ മാനേജർ – പ്രിൻസ്, വാട്ട്സൺ. എപി ഇന്റര്‍നാഷണല്‍, വയാകോം18 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.