ദുൽഖർ സൽമാന്റെ പ്രഥമ നിർമാണ സംരംഭമായ വരനെ ആവശ്യമുണ്ട് വിജയകരമായി പ്രദർശനം തുടരുകയാണ്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രത്തിലൂടെ സുരേഷ് ഗോപിയും ശോഭനയും ഗംഭീര തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്. കോടതി പ്രിയദർശന്റെ മകൾ കല്യാണിയും മലയാളത്തിലേക്കുള്ള അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. സിനിമഡാഡി എക്സ്ക്ലൂസീവ് ചാറ്റ് ഷോയായ എങ്കിലേ എന്നോട് പറയിൽ അവതാരക ചോദിച്ച രസകരമായ ചോദ്യത്തിന് ദുൽഖർ നൽകിയ മറുപടി ശ്രദ്ധേയമാവുകയാണ്.
ദുൽഖറിനൊപ്പം കല്യാണിയും അഭിമുഖത്തിലുണ്ട്. ഒരു ഗാനരംഗത്തിന്റെ കാര്യം പറഞ്ഞാണ് അവതാരക രസകരമായ ചോദ്യം ഉന്നയിച്ചത്. അവിടെ അത്രയേറെ പെൺപിള്ളേർ ഉണ്ടായിരുന്നിട്ടും ദുൽഖർ റൊമാന്റിക് ആയിട്ടുള്ള നോട്ടം കൊടുത്തത് ഒരാൾക്കു മാത്രമാണെന്ന് പറഞ്ഞപ്പോൾ ദുൽഖർ തന്നെയാണ് ശോഭന എന്ന പേര് പറഞ്ഞത്. ലൊക്കേഷനിൽ ശോഭന മാഡം ദുൽഖറിനേക്കാളും കല്യാണിയേക്കാളും ചെറുപ്പമാണ് എന്നും ഇരുവരും കൂട്ടിച്ചേർത്തു.