ദുൽഖർ സൽമാൻ സൗത്ത് ഇന്ത്യയിൽ ഏറെ ആരാധകരുള്ള യുവനടനാണ്. എന്നാൽ ഇപ്പോൾ ദുൽഖറിനെ പിന്നിലാക്കിയിരിക്കുകയാണ് മലയാളത്തിലെ ഒരു യുവനടൻ. മാതൃഭൂമി സ്റ്റാര്‍ & സ്റ്റൈൽ മാഗസിന് ഫേസ്ബുക്ക് പേജിലൂടെ നടത്തിയ അഭിപ്രായ സര്‍വേയില്‍ 24% വോട്ടോടെ യുവനായകന് ടൊവിനോ തോമസ് ഒന്നാമതെത്തി. മലയാള സിനിമയിലെ ജനപ്രിയ യുവതാരത്തെ തിരഞ്ഞെടുക്കുന്നതിനായാണ് സ്റ്റാര്‍ & സ്റ്റൈൽ മാഗസിന് ഫേസ്ബുക്ക് പേജിലൂടെ ഇത്തരത്തിൽ ഒരു സർവേ നടത്തിയത്. 23% വോട്ടാണ് ദുല്‍ക്കര്‍ സല്മാന് നേടാനായത്. 21% വോട്ടോടെ പൃഥ്വിരാജ്, 19%വോട്ടോടെ നിവിന്‍ പോളി എന്നിവരാണ് മൂന്നും നാലും സ്ഥാനത്ത്. കൂടാതെ ഫഹദ് ഫാസില്‍ ,ഷെയ്ന് നിഗം, സണ്ണിവെയ്ന് എന്നീ യുവതാരങ്ങളുടെ പേരുകളും സര്‍വേയില്‍ പങ്കെടുത്ത പ്രേക്ഷകര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.അയ്യായിരത്തിലധികം പേര് പങ്കെടുത്ത സര്‍വേയിലാണ് മലയാളസിനിമ ഹൃദയത്തിലേറ്റുന്ന യുവതാരമായി പ്രേക്ഷകര്‍ ടൊവിനോ തോമസിനെ തിരഞ്ഞെടുത്തിരിക്കുന്നത്. സിനിമകൾ തിരഞ്ഞെടുക്കുന്നതിലെ മികവും കഥാപാത്രങ്ങളിലെ വ്യത്യസ്ഥതയും ടോവിനോയ്ക്ക് അനുഗ്രഹമായി. നിലവിൽ മലയാളത്തിലെ ഏറ്റവും മുൻനിര താരങ്ങളിൽ ഒരാളാണ് ടോവിനോ.