നടിയും അവതാരകയുമായ എലീന പടിക്കലിന്റെയും രോഹിത്തിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു. ഈ വര്‍ഷം ഓഗസ്റ്റിലാണ് വിവാഹം. ആറു വര്‍ഷത്തെ പ്രണയമാണ് വിവാഹത്തിലെത്തുന്നത്.
ആറ് വര്‍ഷത്തെ പ്രണയമാണ് വിവാഹത്തിലെത്തുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തിയ ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ഇന്തോ-വെസ്റ്റേണ്‍ തീമിലായിരുന്നു വേദി ഒരുക്കിയത്.
ഗോള്‍ഡന്‍ നിറത്തിലുള്ള ലെഹങ്കയില്‍ അതിസുന്ദരിയായാണ് എലീന എത്തിയത്. താനൂസ് ബ്രൈഡല്‍ ബുട്ടീക്കാണ് എലീനയ്ക്കായി ഈ വസ്ത്രം ഒരുക്കിയത്. നെറ്റിന്റെ തുണിയില്‍ വളരെ സിംപിളായ വര്‍ക്കുകള്‍ കൊണ്ട് മനോഹരമാക്കിയിരിക്കുകയാണ് ലെഹങ്ക.
അവതാരകയായി തിളങ്ങിയ എലീന പിന്നീട് ബിഗ് ബോസിലെ മത്സരാര്‍ഥിയായിരുന്നു. കോട്ടയം സ്വദേശി ഫിലിപ്പോസ് പടിക്കലിന്റെയും ബിന്ദുവിന്റെയും ഏകമകളാണ് എലീന. കോഴിക്കോട് സ്വദേശിയായ രോഹിത് ബിസിനസ്സുകാരനാണ്. പ്രദീപ് നായരും ശ്രീജയുമാണ് മാതാപിതാക്കള്‍.