മനു അശോകന് സംവിധാനം ചെയ്ത് പാര്‍വ്വതി നായികയായി എത്തിയ ചിത്രമാണ് ഉയരെ . ആസിഫ് അലി,ടൊവിനോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സിദ്ധിഖ്, പ്രതാപ് പോത്തന്, അനാര്‍ക്കലി മരക്കാര്‍, പ്രേം പ്രകാശ്, ഇര്‍ഷാദ്, നാസ്സര്‍, സംയുക്ത മേനോന്, ഭഗത്, അനില്‍ മുരളി,അനില്‍ മുരളി, ശ്രീറാം എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.ചിത്രത്തിന് ഗംഭീര റിപ്പോർട്ടുകൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ചിത്രം കണ്ട ആരോഗ്യ വകുപ്പ് മന്ത്രി മന്ത്രി കെ കെ ശൈലജ ടീച്ചർ ചിത്രത്തിന് അഭിനന്ദനവുമായി ഫേസ്ബുക്ക് പോസ്റ്റ് കുറച്ചിരുന്നു. ഇപ്പോൾ ചിത്രം കാണുവാൻ തീയേറ്ററുകളിലെത്തിയ കുട്ടികളുടെ ആവേശത്തെക്കുറിച്ച് പോസ്റ്റ് പങ്കുവയ്ക്കുകയാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ .
ഫേസ്ബുക്ക് പോസ്റ്റ് ചുവടെ.
ഉയരെ’ എന്ന സിനിമ കാണാന്‍ കൈരളി തീയറ്ററിലെത്തിയപ്പോള്‍ കുട്ടികളുടെ ആവേശം കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നി. വനിതാശിശു വികസന വകുപ്പാണ് സര്‍ക്കാര്‍ ഹോമിലെ കുട്ടികള്‍ക്കായി പ്രത്യേക പ്രദര്‍ശനം ഒരുക്കിയത്. സാമൂഹ്യനീതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, പാര്‍വതി തിരുവോത്ത്, നിര്‍മ്മാതാക്കളായ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവരും കൂടെയുണ്ടായിരുന്നു.
ഞാന്‍ നേരത്തെ തന്നെ ഈ സിനിമ കണ്ടിരുന്നു. സിനിമ കണ്ടപ്പോള്‍ വളരെയധികം ആശ്വാസവും അഭിമാനവുമാണ് തോന്നിയത്. ശാരീരികവും മാനസികവുമായ ദുരിതങ്ങള്‍ അനുഭവിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വളരെയധികം ആത്മവിശ്വാസം നല്‍കുന്നൊരു സിനിമയാണിത്. ആസിഡ് ആക്രമണത്തിന് വിധേയയായ ഒരു പെണ്‍കുട്ടി ജീവിതത്തില്‍ നിന്നുതന്നെ തികച്ചും പിന്‍വാങ്ങി അവഗണനയുടെ ഇരുട്ടില്‍ മറഞ്ഞ് പോകുന്നതിന് പകരം അന്തസോടെ ഉയര്ത്തെഴുന്നേല്ക്കുന്നതിന്റെ കഥപറയുന്ന ഈ സിനിമ പെണ്‍കുട്ടികള്‍ക്ക് സധൈര്യം മുന്നോട്ട് പോകാന്‍ ഊര്‍ജം പകരുന്നതാണ്. കുട്ടികള്‍ക്ക് വളരെയധികം പ്രചോദനം നല്‍കുമെന്നതിനാലാണ് ” സധൈര്യം മുന്നോട്ട് ” കാമ്പയിന്റെ ഭാഗമായി പ്രത്യേക പ്രദര്‍ശനം ഒരുക്കിയത്.