മോഹൻലാൽ ചിത്രം ദൃശ്യത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച ബാലതാരം എസ്ഥേർ അനിൽ ഇന്ന് നായികാ പദവിയിലേക്കുള്ള മുന്നേറ്റത്തിലാണ്. അതിനൊപ്പം തന്നെ മോഡലിംഗിലും തന്റെ സാന്നിദ്ധ്യം തെളിയിച്ചിട്ടുണ്ട് ഈ നടി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് സാരിയിൽ കൂടുതൽ സുന്ദരിയായ എസ്ഥേറിന്റെ ചിത്രങ്ങളാണ്.
ഇൻസ്റ്റാഗ്രാമിലാണ് നടി ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്. ദൃശ്യം രണ്ടാം ഭാഗത്തിനുള്ള ഒരുക്കത്തിലാണോ എന്നാണ് പ്രേക്ഷകരുടെ സംശയം. എന്തായാലും ചിത്രങ്ങൾ സോഷ്യൽ മീഡിയയും പ്രേക്ഷകഹൃദയങ്ങളും കവർന്നു കഴിഞ്ഞു.