പൃഥ്വിരാജ് അഭിനയിച്ച മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതായി മാറിയ ചിത്രമാണ് മെമ്മറീസ്. ചിത്രത്തിന്റെ ക്ലൈമാക്സിൽ ഓർഫനേജിലെ വരാന്തയിലൂടെ പൃഥ്വിരാജിന്റെ കൈകൾ പിടിച്ച് നടന്നു വന്ന ആ കൊച്ചു മിടുക്കിയെ മലയാളികൾ പെട്ടെന്ന് ഒന്നും മറക്കില്ല. രാജാധിരാജ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെയും റായ് ലക്ഷ്മിയുടെയും മകളായി എത്തിയതും ഈ കൊച്ചുമിടുക്കി തന്നെയാണ്. ബാല താരങ്ങൾ എല്ലാം ഇപ്പോൾ നായികമാരായി മലയാള സിനിമയിൽ എത്തുകയാണ്.
ഇൻസ്റ്റഗ്രാമിൽ പാറിപ്പറന്നു നടക്കുന്ന ഇവ സൂരജിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ബാലതാരമായി അഭിനയിച്ചതിനു ശേഷം പിന്നീട് അഭിനയ ജീവിതത്തിൽ നിന്നും വിട്ട് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു ഇവ. നായികാ നായകൻ എന്ന ഷോയിലെ മത്സരാർത്ഥികളെ അനുകരിച്ചുകൊണ്ടുള്ള ഇവയുടെ വീഡിയോ ഏറെ വൈറലായിരുന്നു. ഇവയെ മലയാള സിനിമയിലെ വലിയ ഒരു നായികയായി കാണുവാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.