മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദിലീഷ് പോത്തന് സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രം ജൂലൈയിൽ ചിത്രീകരണം ആരംഭിക്കും. ശ്യാം പുഷ്ക്കരൻ തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ശ്യാം പുഷ്കരന് രചന നിര്‍വഹിച്ച കുമ്പളങ്ങി നൈറ്റ്സ് ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ട്രാന്‍സിന്റെ ചിത്രീകരണത്തിലാണ് ഫഹദ് ഇപ്പോള്‍. അതിന് ശേഷമായിരിക്കും ഈ സിനിമയില്‍ അഭിനയിക്കുക.