അല്ലു അര്ജുന് ചിത്രം പുഷ്പയില്‍ അഴിമതിക്കാരനായ പൊലീസ് ഓഫീസറുടെ വേഷമാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ട്. സുകുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ മുപ്പത് ദിവസത്തെ ചിത്രീകരണമാണ് ഇനി ബാക്കിയുള്ളത്.
ലോക്ക് ഡൗണ്‍ പിന്‍വലിച്ച ശേഷം ചിത്രീകരണം പുനരാരംഭിക്കും. കൊവിഡ് നിയന്ത്രണ വിധേയമായാല്‍ ഈ വര്‍ഷമൊടുവില്‍ പുഷ്പയുടെ ആദ്യ ഭാഗം റിലീസ് ചെയ്തേക്കും. രണ്ടു ഭാഗങ്ങളായി ഒരുങ്ങുന്ന പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. ചിത്രത്തില്‍ രശ്മി മന്ദാനയാണ് നായിക. മൈത്രീ മൂവീസാണ് നിര്‍മ്മാണം.