പിതാവ് ഫാസിലിന്റെ സിനിമയിലൂടെയാണ് ഫഹദ് ഫാസില്‍ ആദ്യമായി നായകനായി അരങ്ങേറ്റം നടത്തുന്നത്. എന്നാല്‍ ആദ്യ ചിത്രം വലിയ പരാജയമായി മാറിയതോടെ സിനിമ ഉപേക്ഷിച്ച് ഫഹദ് അമേരിക്കയില്‍ പഠിക്കാന്‍ പോയി. വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയ താരം ഇന്ന് മലയാള സിനിമയിലെ ഏറ്റവും മികച്ച നടന്മാരില് ഒരാളായി മാറി.
ടൊയോട്ടയുടെ ആഡംബര എംവിപിയായ വെൽഫയർ സ്വന്തമാക്കി നടൻ ഫഹദ് ഫാസിൽ, കഴിഞ്ഞ മാസമാണ് ടൊയോട്ടയുടെ ഈ ആഡംബര എസ്.യു.വി താരം സ്വന്തമാക്കിയത്. നേരത്തെ ഫഹദ് പോർഷെ കരേര എസും സ്വന്തമാക്കിയിരുന്നു. ഇതിനു സിനിമ ലോകത്ത് ആരാധകർ ഏറെയാണ്. ഒരു വേരിയന്റിൽ മാത്രം ലഭിക്കുന്ന വെൽഫെയറിന്റെ കേരള എസ്ഷോറൂം വില ഏകദേശം 83.99 ലക്ഷം രൂപ വരെയാണ്. ടാക്സ് അടക്കം ഓൺറോഡ് വില ഏകദേശം 1.06 കോടി രൂപയാണ്.
ഒരു മാസം 60 യൂണിറ്റാണ് ടൊയോട്ട ഇന്ത്യക്ക് വേണ്ടി അനുവദിച്ച് തന്നിരിക്കുന്നത്. ഇറക്കുമതി ചെയ്ത പ്രാദേശിക വാഹനങ്ങളുടെ പ്രാദേശിക സർട്ടിഫിക്കേഷൻ വ്യവസ്ഥകളിൽ നടപ്പാക്കിയ മാറ്റം പ്രയോജനപ്പെടുത്തിയാണ് എംവിപി ഇന്ത്യയിൽ എത്തിയത്. രാജ്യാന്തര വിപണിയിലെ ടൊയോട്ടയുടെ ജനപ്രിയ എം.വി.പി യായ വെൽഫെയറിന് 4935 എം.എം നീളവും 1850 എം.എം വീതിയുമുണ്ട് 1895 എം.എം ഉയരവും 3000 എം.എം വീൽ ബെയ്സുമുണ്ട്.