ആരാധകർ ഏറെ ആകാംക്ഷയോടെയാണ് വിജയ് – ആറ്റ്ലീ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ സ്പോർട്സ് ചിത്രം ബിഗിലിനെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുന്നത്. തെറി, മെര്‍സല്‍ എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം അറ്റ്ലി- വിജയ് ടീം ഒന്നിക്കുന്ന ചിത്രമാണ് ബിഗില്‍. ഫുട്ബോള്‍ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. 2009ൽ റിലീസ് ചെയ്ത വില്ല് എന്ന ചിത്രത്തിന് ശേഷം വിജയുടെ നായികയായി നയൻതാരയെത്തിയ ഈ ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയത് ഏ.ആർ.റഹ്മാനാണ്. വിജയിയുടെ ഇതിനു മുൻപ് പുറത്തിറങ്ങിയ മെർസൽ,സർക്കാർ തുടങ്ങിയ ചിത്രങ്ങളുടെ സംഗീത സംവിധാനം നിർവഹിച്ചതും ഏ.ആർ. റഹ്മാനായിരുന്നു. പെൺകുട്ടികൾ അടങ്ങുന്ന ഒരു ഫുട്ബോൾ ടീമിന്റെ പരിശീലകനായാണ് വിജയ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.
Top 5 Fans Show Count In Kerala :
1. #Odiyan – 409
2. #Bigil – 305*
3. #Sarkar – 278
4. #Lucifer – 235
5. #Mersal – 190#Bigil Crossed #Sarkar Fans Shows Without Wide Release 🙏#BigilKerala #EarthShatteringBIGILBookings— Forum Reelz (@Forum_Reelz) October 23, 2019
റെക്കോർഡ് തുകയ്ക്കാണ് ബിഗിലിന്റെ വിതരണാവകാശം വിറ്റുപോയത്. യുണൈറ്റഡ് ഇന്ത്യ എക്സ്പോർട്ടേഴ്സും എക്സ് ജെൻ സ്റ്റുഡിയോയും ചേർന്ന് ഈ ചിത്രത്തിന്റെ ഓവർസീസ് അവകാശം സ്വന്തമാക്കി. 30 കോടി രൂപയ്ക്കാണ് ഇവർ സിനിമ വാങ്ങിയത്. ആകെ ഓവർസീസ് തുക 220 കോടി രൂപയാണ്. സൺ ടിവി ആണ് ഈ ചിത്രത്തിൻറെ ഷൂട്ടിംഗ് പൂർത്തിയാകുന്നതിനു മുൻപുതന്നെ സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കിയത്. റെക്കോർഡ് തുകയ്ക്കാണ് ചാനൽ ടെലിവിഷൻ സംപ്രേക്ഷണാവകാശം നേടിയത്.ഇതിനു മുൻപ് വിജയ് നായകനായ സർക്കാർ എന്ന ചിത്രത്തിൻറ്റേയും സാറ്റലൈറ്റ് റൈറ്റ് സൺ ടിവിയ്ക്ക് ആയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ് ബിഗിലിന്റെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഇതുവരെ ഒരു തമിഴ് ചിത്രത്തിനും ലഭിക്കാത്ത തുകയ്ക്കാണ് ചിത്രത്തിന്റെ വിതരണാവകാശം വിറ്റുപോയത്.
Statue Unveiling At Palakkad #Bigil pic.twitter.com/T7Rv5nOh4r
— KeralaVFC (@kerala_vfc) October 23, 2019