മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമാണ് ഉണ്ട. അനുരാഗ കരിക്കിൻ വെള്ളം എന്ന ആദ്യ ചിത്രം കൊണ്ട് തന്നെ വലിയൊരു ആരാധക വൃന്ദത്തെ ഉണ്ടാക്കി എടുക്കാൻ സാധിച്ച സംവിധായകനാണ് ഖാലിദ് റഹ്മാൻ.അദ്ദേഹമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു.ഇപ്പോൾ ഇതാ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റേഴ്സ് പുറത്ത് വിട്ട് തുടങ്ങിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.ഇന്ന് മുതൽ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റേഴ്സ് അണിയറ പ്രവർത്തകർ പുറത്ത് വിടും.ആദ്യ ദിനമായ ഇന്ന് ഷൈൻ ടോം ചാക്കോയുടെ പോസ്റ്റർ ആണ് പുറത്ത് വന്നത്.ജോജോ സാംസണ് എന്ന കഥാപാത്രത്തെയാണ് ഷൈൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
വരും ദിവസങ്ങളിൽ കൂടുതൽ പോസ്റ്ററുകൾ പുറത്ത് വരും.
മമ്മൂട്ടിയോടൊപ്പം ആസിഫ് അലിയും ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പോലീസ് ഓഫീസറായി വേഷമിടുന്ന മമ്മൂക്കയുടെ ചിത്രത്തിലെ സ്റ്റില്ലുകൾ കുറച്ചുനാൾമുമ്പ് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു.