മലയാള സിനിമക്ക് കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച സിനിമയായ സുഡാനി ഫ്രം നൈജീരിയ സമ്മാനിച്ച ഹാപ്പി അവേഴ്സ് എന്റർടെയിൻമെന്റിന്റെ പുതിയ ചിത്രം തമാശയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വിനയ് ഫോർട്ട് നായകനാവുന്ന സിനിമ അഷ്റഫ് ഹംസ എന്ന നവാഗതനാണ് ഒരുക്കുന്നത് . മലയാള സിനിമയിലെ മികച്ച സംവിധായകരായ സമീർ താഹിർ , ഷൈജു ഖാലിദ് , ലിജോ ജോസ് പല്ലിശ്ശേരി തുടങ്ങിയവർക്കൊപ്പം ചെമ്പൻ വിനോദ് കൂടിയാണ് തമാശ നിർമിക്കുന്നത്. സമീർ താഹിറാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. റെക്സ് വിജയൻ, ഷഹബാസ് അമൻ എന്നിവർ ഗാനങ്ങൾ ഒരുക്കുന്നു. റംസാൻ റിലീസായി ചിത്രം തീയറ്ററുകളിൽ എത്തും.