Tuesday, June 18

‘തമാശ’യുമായി വിനയ് ഫോർട്ട്; നിർമാണം സമീർ താഹിർ,ഷൈജു ഖാലിദ്,ലിജോ ജോസ്,ചെമ്പൻ വിനോദ്

Google+ Pinterest LinkedIn Tumblr +
“Lucifer”

മലയാള സിനിമക്ക് കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച സിനിമയായ സുഡാനി ഫ്രം നൈജീരിയ സമ്മാനിച്ച ഹാപ്പി അവേഴ്സ് എന്റർടെയിൻമെന്റിന്റെ പുതിയ ചിത്രം തമാശയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വിനയ് ഫോർട്ട് നായകനാവുന്ന സിനിമ അഷ്‌റഫ് ഹംസ എന്ന നവാഗതനാണ് ഒരുക്കുന്നത് . മലയാള സിനിമയിലെ മികച്ച സംവിധായകരായ സമീർ താഹിർ , ഷൈജു ഖാലിദ് , ലിജോ ജോസ് പല്ലിശ്ശേരി തുടങ്ങിയവർക്കൊപ്പം ചെമ്പൻ വിനോദ് കൂടിയാണ് തമാശ നിർമിക്കുന്നത്. സമീർ താഹിറാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. റെക്‌സ് വിജയൻ, ഷഹബാസ് അമൻ എന്നിവർ ഗാനങ്ങൾ ഒരുക്കുന്നു. റംസാൻ റിലീസായി ചിത്രം തീയറ്ററുകളിൽ എത്തും.

“Lucifer”
Share.

About Author

Comments are closed.