ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്തുവരുന്ന കോമഡി പരിപാടിയാണ് സ്റ്റാർ മാജിക്. ആരാധകർ ഏറെയാണ് ഈ പരിപാടിക്ക്. കഴിഞ്ഞദിവസം പരിപാടിയിൽ നടന്ന ഒരു സ്കിറ്റ് വിവാദത്തിൽ ഇപ്പോൾ ചാനൽ മാപ്പ് പറഞ്ഞിരിക്കുകയാണ്. സ്കിറ്റ് അവതരിപ്പിച്ചപ്പോൾ അതിൽ മോഹൻലാലിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വാക്കുകൾ ഉണ്ടായിരുന്നതായി പരാമർശങ്ങൾ ഉയർന്നപ്പോഴാണ് ചാനൽ മോഹൻലാൽ ആരാധകരോട് മാപ്പ് പറഞ്ഞത്.
ലാലേട്ടൻ എന്നതിനുപകരം ലാലപ്പൻ എന്ന് ഉപയോഗിച്ച് മോഹൻലാലിനെ അധിക്ഷേപിക്കുകയായിരുന്നു എന്ന് നവ മാധ്യമങ്ങൾ ഉൾപ്പെടെ നിരവധി വ്യക്തികൾ റിപ്പോർട്ട് ചെയ്തു. എന്നാൽ അത് അറിഞ്ഞുകൊണ്ട് വന്ന ഒരു തെറ്റല്ലെന്നും അറിയാതെ വന്ന ഒരു പിഴ ആണെന്നും ചാനൽ ഏറ്റുപറഞ്ഞു. മോഹൻലാലിനെ അധിക്ഷേപിക്കാൻ വേണ്ടി ഉദ്ദേശിച്ച് ചെയ്തതല്ല എന്നാണ് സ്റ്റാർ മാജിക് പറയുന്നത്.
സ്റ്റാര്‍ മാജികിന്റെ ഒരു എപ്പിസോഡില്‍ മോഹന്‍ലാലിന്റെ പേര് പരാമര്‍ശിച്ചത് അരാധകരുടെ വികാരത്തെ വ്രണപ്പെടുത്തിയതായി തിരിച്ചറിയുന്നു. പരിപാടിയിലുടെ വേദനിക്കാന്‍ ഇടയായവരോട് എല്ലാവരോടും മാപ്പ് ചോദിക്കുന്നു. ഫ്ലവേഴ്സ് ചാനലിലെ എല്ലാവരും മോഹൻലാലിനെ ആരാധിക്കുന്നവർ ആണെന്നും ചാനൽ പറഞ്ഞു.