മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗാനഗന്ധർവ്വൻ .പഞ്ചവർണ്ണതത്ത എന്ന സിനിമയിലൂടെ സംവിധാനരംഗത്തേക്ക് കാലെടുത്തുവച്ച രമേശ് പിഷാരടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപക് ദേവ് ആണ് സംഗീത സംവിധായകൻ. ചിത്രത്തിൻറെ ഷൂട്ടിംഗ് കഴിഞ്ഞദിവസം ആരംഭിച്ചിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ലൊക്കേഷനിൽ “ഷൂട്ടിങ് തടസ്സപ്പെടുത്തിയ” ഒരു അതിഥിയുടെ വീഡിയോ പങ്കു വച്ചിരിക്കുകയാണ് ചിത്രത്തിൻറെ സംവിധായകൻ പിഷാരടി. അമ്മയുടെ ഒക്കത്തിരുന്ന്” മമ്മൂക്ക മമ്മൂക്ക ഇങ്ങു വന്നേ “എന്ന് പറയുന്ന ഈ കുഞ്ഞു കുറുമ്പിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലാവുകയാണ്. കുട്ടി ആരാധികയുടെ വിളികേട്ട് മമ്മൂക്ക ആരാധികയ്ക്ക് ഒരു ഫ്ളൈയിങ് കിസ്സും നൽകി.
ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രമായാണ് ഇത് ഒരുക്കിയിരിക്കുന്നത്.ചിത്രത്തിൽ മമ്മൂട്ടി ഒരു സ്റ്റേജ് ഗായകനായാണ് എത്തുന്നത്. ചിത്രത്തിൽ പുതുമുഖ താരം വന്ദിതയാണ് നായിക .ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് രമേശ് പിഷാരടിയും ഹരി പി നായരും ചേർന്നാണ്. ഓണം റിലീസായി ചിത്രം തീയേറ്ററുകളിൽ എത്തിക്കാനാണ് ശ്രമം. ജയറാമും കുഞ്ചാക്കോ ബോബനും പ്രധാന വേഷങ്ങളെ അവതരിപ്പിച്ച പഞ്ചവർണ്ണതത്ത മികച്ച വിജയം കൈവരിച്ചിരുന്നു. ഏറെ കാലത്തിനു ശേഷമുള്ള ജയറാമിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ആ ചിത്രം.