ആഷിക് അബു സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ഗ്യാങ്ങ്സ്റ്റർ എന്ന ചിത്രം തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടിയില്ല. വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്ന ഈ ചിത്രത്തിന്റെ പരാജയം തന്നെ വല്ലാതെ ബാധിച്ചിരുന്നുവെന്ന് സംവിധായകന് ആഷിക് അബു ഫിലിം കമ്പാനിയനുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കി. ഒരു ഗാഗ്സ്റ്റര്‍ ചിത്രം ചെയ്യണമെന്ന ഫാസിനേഷന്‍ മാത്രമായിരുന്നു തനിക്കുണ്ടായിരുന്നതെന്നും അതാണ് സിനിമയുടെ ഒരു പരാജയ കാരണമെന്നും ആഷിക് പറഞ്ഞു.
ഇപ്പോൾ ഗ്യാങ്സ്റ്ററിന്റെ പുതിയ ഒരു വേർഷൻ ചിത്രീകരിക്കാനുള്ള ശ്രമത്തിലാണ് ആഷിക്. ശ്യാം പുഷ്കരൻ തിരക്കഥ രചിക്കുന്ന ഈ പ്രൊജക്ടിൽ ദിലീഷ് പോത്തനും ഉണ്ടാകും. മമ്മൂട്ടി തന്നെയാണോ ചിത്രത്തിൽ നായകനായി എത്തുന്നത് എന്നതിനെപ്പറ്റി സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. എന്തായാലും രണ്ടാം ഭാഗം പെർഫെക്ട് ആയി ചിത്രീകരിക്കാനുള്ള ശ്രമത്തിലാണ് ഇവർ.