കുറച്ചനേകം യുവതാരങ്ങളെയും പുതു മുഖങ്ങളെയും അണിനിരത്തി കമൽ സംവിധാനം ചെയ്ത കാമ്പസ് ചിത്രമാണ് ഗോൾ. ഈ ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് അക്ഷ പർദസനി. മലയാളികൾ വലിയ ആഘോഷത്തോട് കൂടിയാണ് അന്ന് താരത്തെ സ്വീകരിച്ചത്. ഇപ്പോളിതാ സോഷ്യൽ മീഡിയയിലൂടെ അക്ഷയുടെ പുതിയ ഗ്ലാമറസ് ചിത്രങ്ങൾ വൈറലാകുകയാണ്. താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ കുറച്ച് കാലങ്ങളായി താരം സിനിമയിൽ നിന്ന് വിട്ട് നിന്ന് താരം ഇപ്പോൾ മോഡലിങ്ങിലാണ് സജീവമാകുന്നത്.
മുസാഫിർ എന്ന ബോളിവുഡ് സിനിമയിലൂടെയാണ് അക്ഷ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഗോളിന് ശേഷം തെലുങ്കിൽ യുവത, റൈഡ്, അടി നൂവേ, ഖണ്ഡിരീഖാ, സത്രുവു, റേറേ, മെൻറൽ പോലീസ്, ബംഗാൾ ടൈഗർ, ഡിക്ടേറ്റർ, രാധ തുടങ്ങിയ സിനിമകളിലും തമിഴിൽ സലീം എന്ന ചിത്രത്തിലും ബോളിവുഡിൽ രാംലീല, ലവ് യു ഫാമിലി എന്നീ ചിത്രങ്ങളിലും മലയാളത്തിൽ ബാംഗിൾസ് എന്ന ചിത്രത്തിലും താരം അഭിനയിച്ചിരുന്നു.