മലയാളത്തിലെ ആക്ഷൻ സൂപ്പർസ്റ്റാറായ സുരേഷ് ഗോപിയുടെ മകനാണ് ഗോകുൽ സുരേഷ്. മുത്തുഗൗ എന്ന ചിത്രത്തിലൂടെയാണ് ഗോകുൽ സുരേഷ് അഭിനയലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ താൻ പൃഥ്വിരാജ് സുകുമാരന്റെ ഒരു കടുത്ത ആരാധകൻ ആണെന്ന് തുറന്നു പറയുകയാണ് ഗോകുൽ. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ താൻ പൃഥ്വിരാജിന്റെ ചിത്രങ്ങൾ കാണാറുണ്ടെന്നും അച്ഛന്റെ മേൽവിലാസം എന്ന ചിത്രം ഇറങ്ങിയപ്പോഴും താൻ കാണുവാൻ പോയത് പൃഥ്വിരാജ് ചിത്രം ആണെന്നും അദ്ദേഹം പറയുന്നു.
ആക്ഷൻ ചിത്രങ്ങൾ ആണ് ഗോകുൽ സുരേഷിന് കൂടുതൽ താല്പര്യം. അഭിനയത്തെക്കാൾ താൻ ഇഷ്ടപ്പെടുന്നത് സംവിധാനം ആണെന്നും അഭിനയം താൻ ആസ്വദിക്കുന്നുണ്ടെന്നും എന്നാൽ സംവിധായകൻ ആകുവാൻ വേണ്ടി കൂടുതൽ പഠിക്കുന്നുണ്ടെന്നും ഗോകുൽ സുരേഷ് പറയുന്നു.
അച്ഛന്റെ ആക്ഷൻ ചിത്രങ്ങൾ തന്നെയാണ് തന്നെ സ്വാധീനിച്ചിട്ടുള്ളത് എന്ന് പറയുന്ന ഗോകുൽ സുരേഷ് പൃഥ്വിരാജിനെ നായകനാക്കി ഒരു ആക്ഷൻ ചിത്രം ചെയ്യുക എന്നതാണ് തന്റെ ആഗ്രഹമെന്നും വെളിപ്പെടുത്തുന്നു. കൂടുതൽ പക്വതയും സിനിമാ മേഖലയിൽ പരിചയ സമ്പത്തും ഉണ്ടാക്കിയിട്ട്, ഒരിക്കൽ താൻ സംവിധായകന്റെ തൊപ്പിയണിയും എന്ന വിശ്വാസത്തോടയാണ് മുന്നോട്ടു പോകുന്നതിനും ഗോകുൽ സുരേഷ് സൂചിപ്പിച്ചു