ലാലേട്ടൻ എന്നാൽ മലയാളിക്ക് സ്വന്തം കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ്. പ്രായഭേദമന്യേ ഓരോരുത്തരും ലാലേട്ടൻ ആരാധകനുമാണ്. അത്തരം ഓരോ ആരാധകനെയും തൃപ്തിപ്പെടുത്താൻ തക്ക വിരുന്നാണ് പൃഥ്വിരാജ് ആദ്യമായി സംവിധാനം നിർവഹിച്ച ലൂസിഫർ പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്. ചിത്രത്തിൽ ഏറ്റവും അധികം കൈയ്യടി നേടിയ ഒരു സീനാണ് പോലീസുകാരന്റെ ചങ്കത്ത് ലാലേട്ടൻ ചവിട്ടുന്ന രംഗം. അതിന്റെ പോസ്റ്റർ കൂടി പുറത്തിറങ്ങിയതോട് കൂടി പ്രേക്ഷകർ കൂടുതൽ ആവേശഭരിതരായിരിക്കുകയാണ്. 1999ലെ ലാലേട്ടന്റെ അതേപോലെ തന്നെയുള്ളൊരു രംഗവുമായി താരതമ്യം ചെയ്ത് ഗിന്നസ് പക്രു ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ക്യാപ്ഷനാണ് ഏറെ മനോഹരം. “കാല് കുറേക്കൂടി ഉയർന്നിട്ടേ ഉള്ളൂ …..അതാണ് …അതാണ് ലാലേട്ടൻ …….” നാല് ദിവസം കൊണ്ട് തന്നെ അൻപത് കോടി ക്ലബ്ബിൽ ഇടം നേടിയ ലൂസിഫർ വർക്കിംഗ് ഡേയ്സ് ആയിട്ടുകൂടിയും നിറഞ്ഞ സദസ്സിലാണ് പ്രദർശനം തുടരുന്നത്.