തന്റെ അഭിനയജീവിത്തിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട് ആണ് മരക്കാർ സിനിമയെന്ന് നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഹരീഷ് പേരടി ഇങ്ങനെ പറഞ്ഞത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് മരക്കാർ സിനിമ റിലീസ് ആകുന്നതുമായി ബന്ധപ്പെട്ട് സംവിധായകൻ പ്രിയദർശൻ അയച്ച ഒരു സന്ദേശം പങ്കുവെച്ച് കൊണ്ടാണ് ഹരീഷ് കുറിപ്പ് ആരംഭിക്കുന്നത്. മരക്കാറിൽ ജോലി ചെയ്തതിന് കിട്ടിയ പണമൊക്കെ ചിലവായി പോയെന്നും പക്ഷേ ഈ വലിയ കലാകാരന്റെ വാക്കുകൾ തന്റെ ജീവിതകാല സമ്പാദ്യമാണെന്നും ഹരീഷ് പേരടി കുറിച്ചു.
കഥാപാത്രങ്ങളുടെ മനസ്സ് നിരവധി തവണ നമുക്ക് മുന്നിൽ തുറന്നിട്ട ലാലേട്ടനിലെ നടന്റെ അഭിനയമികവ് മലയാളികളോട് താൻ പറയേണ്ട ആവിശ്യമില്ലെന്നും പക്ഷെ സിനിമ ഒന്നിച്ച് കളിച്ചു വളർന്ന, തമ്മിൽ തമ്മിൽ എടാ പോടാ ബന്ധമുള്ള പ്രിയദർശനും മോഹൻലാലും പരസ്പരം കൈമാറുന്ന ബഹുമാനവും ഒരു സംവിധായകൻ എന്ന നിലക്ക് ലാലേട്ടൻ പ്രിയൻ സാറിനോട് കാണിക്കുന്ന അനുസരണയും ഒരു അഭിനയ വിദ്യാർത്ഥിയായ തനിക്ക് വലിയ പാഠങ്ങളായിരുന്നെന്ന് ഹരീഷ് കുറിച്ചു.
ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ, ”Our film is releasing on December 2nd ..u hv done a fabulous job on marrakkar ..thanks for being wt me’ ഉള്ള് തുറന്ന് ഉറക്കെ ചിരിക്കുന്ന, മുഴുവൻ സമയവും സിനിമയെ സ്വപ്നം കാണുന്ന ഇൻഡ്യ കണ്ട വലിയ സംവിധായകൻ കുറച്ച് ദിവസങ്ങൾക്കുമുമ്പ് എനിക്കയ്ച്ചു തന്ന വാക്കുകൾ…മരക്കാറിൽ ജോലി ചെയ്തതിന് കിട്ടിയ പണമൊക്കെ ചിലവായി പോയി…പക്ഷെ ഈ വലിയ കലാകാരന്റെ വാക്കുകൾ എന്റെ ജീവിതകാല സമ്പാദ്യമാണ്…നിരവധി തവണ കഥാപാത്രങ്ങളുടെ മനസ്സ് നമുക്ക് മുന്നിൽ തുറന്നിട്ട ലാലേട്ടനിലെ നടന്റെ അഭിനയ മികവ് ഞാൻ മലയാളികളോട് പറയേണ്ട ആവിശ്യമില്ല… പക്ഷെ സിനിമ ഒന്നിച്ച് കളിച്ചുവളർന്ന, തമ്മിൽ തമ്മിൽ എടാ പോടാ ബന്ധമുള്ള ഇവർ.. പരസ്പ്പരം കൈമാറുന്ന ബഹുമാനവും ഒരു സംവിധായകൻ എന്ന നിലക്ക് ലാലേട്ടൻ പ്രിയൻ സാറിനോട് കാണിക്കുന്ന അനുസരണയും ഒരു അഭിനയ വിദ്യാർത്ഥിയായ എനിക്ക് വലിയ പാഠങ്ങളായിരുന്നു… മരക്കാർ എനിക്ക് ഒരു സിനിമ മാത്രമല്ല… എന്റെ അഭിനയ ജീവിതത്തിലെ ഒരു ഫിലിം ഇൻസ്റ്റിറ്റ്യുട്ട് കൂടെയായിരുന്നു… പ്രിയേട്ടാ… ലാലേട്ടാ..സ്നേഹം മാത്രം…’