തളിപ്പറമ്പ് ചന്തയിൽ മീൻ ചുമന്ന് നടൻ ഹരിശ്രീ അശോകൻ. മീൻകുട്ട ചുമന്ന് നടന്നു പോകുന്ന ഹരിശ്രീ അശോകന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഹരിശ്രീ അശോകൻ നായകനായി എത്തുന്ന അന്ത്രുമാൻ എന്ന സിനിമയുടെ ചിത്രീകരണമാണ് ഇതെന്നാണ് റിപ്പോർട്ടുകൾ.
ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ശിവകുമാർ കാങ്കോലാണ്. ചിത്രത്തിൽ മത്സ്യത്തൊഴിലാളിയുടെ കഥാപാത്രത്തെയാണ് ഹരിശ്രീ അശോകൻ അവതരിപ്പിക്കുന്നത്. മീൻപെട്ടി ചുമക്കുന്നതും അത് കച്ചവടക്കാർക്കും നൽകുന്നതും കൂലി വാങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം.
ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി ആയിരുന്നു ഹരിശ്രീ അശോകന്റേതായി ഏറ്റവും അവസാനമായി പുറത്തിറങ്ങിയ വീഡിയോ. ചിത്രത്തിലെ ദാസൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.