മലയാളികൾ ഏറെ ഇഷ്ടപെടുന്ന താര കുടുംബമാണ് ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും. കുറച്ചു നാളത്തെ പ്രണയത്തിന് ശേഷം 2002 ലാണ് ഇരുവരും വിവാഹിതരാകുന്നത്. ടെലിവിഷൻ പരിപാടികളിൽ അവതാരികയായി പങ്കെടുക്കുന്നതിനോടൊപ്പം പൂർണിമ ഇന്ദ്രജിത്ത് ഒരു ഫാഷൻ ഡിസൈനർ കൂടിയാണ്. എത്ര തിരക്ക് പിടിച്ച ജീവിതം ആണെങ്കിലും തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുവാൻ പൂർണിമ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇപ്പോൾ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാകുന്നത്. അതിനോടൊപ്പം ഇന്ദ്രജിത്തിനെ കുറിച്ചും തങ്ങളുടെ പ്രണയത്തെ കുറിച്ചും പ്രണയസമ്മാനത്തെ കുറിച്ചും പൂർണിമ കുറിച്ചിട്ടുണ്ട്. ഒരു ആരാധകൻ അയച്ചു തന്ന ചിത്രമാണ് പൂർണിമ പങ്കുവെച്ചിരിക്കുന്നത്.
ചിത്രമെടുത്തത് മൂത്തമകൾ പ്രാർത്ഥനയ്ക്ക് 16 മാസം ഉണ്ടായിരുന്നപ്പോൾ ആണെന്നും തങ്ങൾ അച്ഛനമ്മമാർ ആയതിന്റെ സന്തോഷം ഏറ്റവും കൂടുതൽ അനുഭവിച്ചുകൊണ്ടിരുന്ന നാളുകളായിരുന്നു അതെന്നും പൂർണിമ പറയുന്നു. താൻ ഇന്ദ്രന് ആദ്യമായി കൊടുത്ത സമ്മാനം കൃസ്റ്റല്ലിന്റെ ഒരു റെഡ് ഹാർട്ട് ആയിരുന്നുവെന്നും അതിപ്പോഴും ഇന്ദ്രജിത്ത് പൊന്നുപോലെ സൂക്ഷിക്കുന്നുണ്ടെന്നും പൂർണിമ പറയുന്നു. ഡെന്നീസ് ദി മെനസിന്റെ ഒരു പാവക്കുട്ടിയെ ആയിരുന്നു ഇന്ദ്രന് ആദ്യമായി പൂർണിമയ്ക്ക് നൽകിയത്. ഒരുപാട് സമ്മാനങ്ങള്‍ ഇന്ദ്രന് നല്‍കിയിട്ടുണ്ടെങ്കിലും അപ്പു എന്ന പട്ടിക്കുട്ടിയെ ആണ് പൂര്‍ണിമയ്ക്ക് ഏറ്റവും ഇഷ്ടമുള്ളത്.