മോഹൻലാലിനു ശേഷം തമിഴ്നാട് മുഖ്യമന്ത്രി എംജിആറിനെ സ്ക്രീനിൽ അവതരിപ്പിക്കുന്ന താരമാണ് ഇന്ദ്രജിത്ത്. ഗൗതം മേനോനും പ്രസാദ് മുരുകേശനും ചേർന്നു സംവിധാനം ചെയ്യുന്ന ‘ക്വീൻ’ എന്ന തമിഴ് വെബ് സീരീസിലാണ് ഇന്ദ്രജിത്ത് ജിഎംആർ എന്ന കഥാപാത്രമായി എത്തുന്നത്. ഡിസംബർ 14ന് റിലീസ് ചെയ്ത വെബ് സീരിസിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഈ സിനിമയിലെ കഥാപാത്രവുമായി ബന്ധപ്പെട്ട് നടൻ ഇന്ദ്രജിത്ത് നൽകിയ മറുപടി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്. ട്രേഡ് അനലിസ്റ്റ് ആയ ശ്രീധർ പിള്ളയുടെ ട്വീറ്റിനായിരുന്നു ഇന്ദ്രജിത്ത് ‘ക്ലാസ്’ മറുപടി നൽകിയത്.
‘വെള്ളിത്തിരയിലെ എംജിആറിനെ മോഹൻലാലിനോളം മികച്ചതായി മറ്റാർക്കും അവതരിപ്പിക്കാനാകില്ല. എന്നെ സംബന്ധിച്ചടത്തോളം അദ്ദേഹമാണ് ബെസ്റ്റ്.’–എന്നതായിരുന്നു ട്വീറ്റ്. അതിനു തർക്കമില്ലെന്നും അതിൽ രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമില്ലെന്നും ഇന്ദ്രജിത്ത് മറുപടി നൽകിയതിനുശേഷം ആയിരുന്നു ഗൗതം മേനോന്റെ പ്രതികരണം. നിങ്ങൾ ഒരു നല്ല മനസിനുടമയാണ് എന്നും ഈ മറുപടി നിങ്ങളുടെ ‘ക്ലാസി’നെ സൂചിപ്പിക്കുന്നു എന്നും രണ്ടാമത് മികച്ചത് ആകുന്നതും വലിയ കാര്യമാണെന്നും മണി സർ, ലാൽ സർ എന്നീ ഇതിഹാസങ്ങൾക്കു ശേഷമാണ് നമ്മുടെ സ്ഥാനമെന്നും ഗൗതം മേനോൻ കുറിച്ചു.
For me the best #MGR will always be the finest actor in Indian cinema, @Mohanlal in #ManiRatnam’s classic #Iruvar!
— Sreedhar Pillai (@sri50) December 15, 2019
But u were fantastic #GMR, especially in the early scenes with #Sakthi! Ugran! https://t.co/63JeYEE1j1
— Sreedhar Pillai (@sri50) December 15, 2019