നിപ വൈറസിനെ കേരളം പ്രതിരോധിച്ച കഥ പറയുന്ന വൈറസ് എന്ന ചിത്രം കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തി. ഗംഭീര റിപ്പോർട്ടാണ് ചിത്രത്തിന് ലഭിക്കുന്നത്. മലയാളത്തിലെ ഒരു വലിയ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.രേവതി, ആസിഫ് അലി, റിമ കല്ലിങ്കല്‍, ടോവിനോ തോമസ്, പാര്‍വതി, രമ്യ നമ്പീശന്, സൗബിന് ഷാഹിര്‍, ദിലീഷ് പോത്തന്, ചെമ്ബന്‍ വിനോദ് ഇന്ദ്രന്‍സ്, ഇന്ദ്രജിത്ത് സുകുമാരന്‍, റഹ്മാന്, പൂര്‍ണിമ ഇന്ദ്രജിത്ത്, രേവതി, കുഞ്ചാക്കോ ബോബന് എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍.
ചിത്രത്തിൽ ഡോക്ടർ ബാബുരാജ് എന്ന കഥാപാത്രത്തിന് പ്രചോദനമായത് ഡോക്ടർ ഗോപകുമാർ എന്ന വ്യക്തിയാണ്.ഈ റീൽ സ്ക്രീൻ ബാബുരാജും റിയൽ ബാബുരാജും തമ്മിൽ ഒരു ബന്ധമുണ്ട്.അത് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ദ്രജിത്ത് ഇപ്പോൾ.തന്റെ ബാല്യകാല സുഹൃത്താണ് ഡോക്ടർ ഗോപകുമാർ എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ദ്രജിത്ത് ഇപ്പോൾ.ഗോപകുമാറിന്റെ അച്ഛൻ കെ കരുണാകരന്റെ കാലത്ത് ഗണ്മാൻ ആയിരുന്നു എന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ദ്രജിത്ത്.