Monday, March 18

അനിയൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചേട്ടൻ വേണമെന്ന് അനിയന് ആഗ്രഹമുണ്ടാകില്ലേ? ലൂസിഫറിനെ കുറിച്ച് ഇന്ദ്രജിത്ത്

Google+ Pinterest LinkedIn Tumblr +
“Manju”

മൺമറഞ്ഞു പോയ അതുല്യ കലാകാരൻ സുകുമാരന്റെ പേര് കൂടുതൽ തിളക്കമാർന്നത് ആക്കുന്നതാണ് മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും കൈവരിക്കുന്ന നേട്ടങ്ങൾ. ഇപ്പോഴിതാ പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിക്കുവാൻ ഒരുങ്ങുകയും ചെയ്യുന്നു. തന്റെ ആദ്യ സംവിധാനസംരംഭമായ ലൂസിഫർ മാർച്ച് 28ന് തീയറ്ററിൽ ഇറങ്ങുമ്പോൾ അതിന്റെ ഒരു ആവേശത്തിലും ആകാംക്ഷയിലുമാണ് പൃഥ്വിരാജ്. അതിലുമേറെ ആവേശത്തിലാണ് ചേട്ടൻ ഇന്ദ്രജിത്ത് സുകുമാരൻ. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് ചിത്രത്തെ കുറിച്ച് ഇന്ദ്രജിത്ത് മനസ്സ് തുറന്നത്.

“അനിയൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചേട്ടനും വേണമെന്ന് പറയുമ്പോൾ സമ്മതിക്കാതിരിക്കാൻ പറ്റോ? അത്ര വലിയ വേഷമൊന്നുമല്ല ലൂസിഫറിൽ എനിക്കുള്ളത്. ഒരു കാമിയോ റോൾ ആണെങ്കിൽ പോലും വളരെ പ്രാധാന്യമുള്ള റോളാണ്. ലൂസിഫർ എല്ലാ തരത്തിലും ഒരു സമ്പൂർണ ലാലേട്ടൻ ചിത്രമാണ്. ഒരു പക്കാ കൊമേർഷ്യൽ ചിത്രത്തിനുള്ള എല്ലാ ഘടകങ്ങളും ഉണ്ടെങ്കിലും തിരക്കഥക്ക് ഏറെ പ്രാധാന്യമുള്ള ചിത്രം തന്നെയാണിത്. അങ്ങനെയൊരു ചിത്രത്തിൽ, അതും എന്റെ അനിയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, ഭാഗമാകുക എന്നത് ഏറെ സ്‌പെഷ്യലാണ്.”

“സിനിമ സംവിധാനം ചെയ്യണമെന്നത് വർഷങ്ങളായി അവൻ മനസ്സിൽ സൂക്ഷിച്ചു വെച്ചിരുന്ന സ്വപ്‌നമാണ്. എന്താണ് വേണ്ടതെന്ന് എന്നതിന്റെ പൂർണമായ രൂപം അവന്റെ മനസ്സിലുണ്ട്. ലൊക്കേഷനിൽ വെച്ച് ആർട്ടിസ്റ്റുകൾക്ക് കഥാപാത്രത്തെ കുറിച്ച് പറഞ്ഞു കൊടുക്കുമ്പോൾ സ്ക്രിപ്റ്റ് നോക്കേണ്ട കാര്യം പോലും അവനില്ല. ഓരോ ഡയലോഗും അവന് മനഃപാഠമാണ്.”

“Tovi”
Share.

About Author

Comments are closed.