കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള സിനിമാ ചിത്രീകരണം കേരളം മുഴുവൻ ആരംഭിക്കുകയാണ് ഇപ്പോൾ. ഇരുൾ “എന്ന സിനിമയുടെ ചിത്രീകരണം കോവിഡ് നിയമങ്ങൾ പാലിച്ചു കൊണ്ട് കുട്ടിക്കാനത് ആരംഭിച്ചു.
ആന്റോജോസഫ് ഫിലിം കമ്പനിയും പ്ലാൻ ജെ സ്റ്റുഡിയോ യും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിലും സൗബിൻഷാഹിറും ദർശന രാജേന്ദനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധാനം നസീഫ് യൂസഫ് ഇസുദ്ധീന്‍ ക്യാമെറ ജോമോൻ ടി ജോൺ . പ്രോജെക്ട് ഡിസൈനർ ബാദുഷ .നിർമ്മാണം ആന്റോജോസഫ് . ജോമോൻ ടി ജോൺ . ഷമീർ മുഹമ്മദ്
നേരത്തെ കോവിഡ് കാലത്ത് ലോക്ക് ഡൗണിന്റെ പരിമിതികൾക്ക് ഉള്ളിൽ നിന്നുകൊണ്ട് തയ്യാറാക്കിയ സീ യൂ സൂൺ എന്ന ചിത്രം ആമസോൺ പ്രൈം വഴി റിലീസ് ചെയ്തിരുന്നു. ഈ ചിത്രത്തിലും ഫഹദും ദർശനയും തന്നെയായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അതോടൊപ്പം ആന്റോ ജോസഫ് നിർമിച്ച് ടോവിനോ ചിത്രം കിലോമീറ്റെഴ്സ് ആൻഡ് കിലോമീറ്റെഴ്സ് ഏഷ്യാനെറ്റിൽ കൂടി പ്രീമിയർ ചെയ്യപ്പെടുകയും ചെയ്തു.