തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ നായികയാണ് ഇഷ തൽവാർ. സംവിധായകനായും നിർമ്മാതാവായും അഭിനേതാവായും ബോളിവുഡിൽ മുപ്പത് വർഷങ്ങളായി നിലകൊള്ളുന്ന വിനോദ് തൽവാറിന്റെ പുത്രി കൂടിയാണ് ഇഷ. 2012-ൽ പുറത്തിറങ്ങിയ “തട്ടത്തിൻ മറയത്ത്” എന്ന മലയാളചലച്ചിത്രത്തിലൂടെയാണ് ഇഷയെ മലയാള പ്രേക്ഷകർ പരിചയപ്പെട്ടു തുടങ്ങിയത്. 2000ൽ “ഹമാര ദിൽ ആപ്കെ പാസ് ഹേ” എന്ന ഹിന്ദി ചലചിത്രത്തിലൂടെ ബാലതാരമായിട്ടാണ് സിനിമാ രംഗത്തെക്കെത്തിയത്. ഇപ്പോൾ ഇഷ തൽവാറിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുകയാണ്.