പ്രമേയത്തിലെ വ്യത്യസ്തതയെകുറിച്ച് ചിന്തിക്കുന്ന ഒരു താരമാണ് മമ്മൂട്ടി. എല്ലാവിധ കഥാപാത്രങ്ങളും തന്നിൽ ഭദ്രമാണെന്ന് അറിയിച്ചുകൊണ്ട് മുന്നേറുന്ന അദ്ദേഹം കഥയും കഥാപാത്രവും ഇഷ്ടമായാൽ ആരായാലും അനുഭവസമ്പത്തുള്ള ആരായാലും ആ സിനിമ സ്വീകരിക്കുക എന്ന നിലപാടിലാണ് മുന്നോട്ട് നീങ്ങുന്നത്. ചിറകൊടിഞ്ഞ കിനാവുകൾ എന്ന ചിത്രത്തിന് ശേഷം സന്തോഷ് വിശ്വനാഥൻ ഒരുക്കുന്ന ചിത്രമാണ് വൺ. മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിക്കുന്ന ചിത്രമാണിത്. കടയ്ക്കല്‍ ചന്ദ്രന് എന്ന മുഖ്യമന്ത്രിയായാണ് താരമെത്തുന്നതെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. വര്‍ഷങ്ങളുടെ അനുഭവസമ്പത്തുമായി രാഷ്ട്രീയത്തില്‍ സജീവമായ ചന്ദ്രന് നിരവധി പദവികള്‍ വഹിച്ച ശേഷമാണ് മുഖ്യമന്ത്രിയാവുന്നത്. ഒരു മുഖ്യമന്ത്രി എങ്ങനെയായിരിക്കണമെന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് ചിത്രം ഒരുക്കുന്നത്.
ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.
കൃഷ്ണ കുമാറിന്റെ മൂത്തമകളായ അഹാന കൃഷ്ണ അഭിനയ ജീവിതത്തിലേക്ക് കടന്നു വന്ന് മലയാളത്തിലെ മുൻനിര താരങ്ങളിൽ ഒരാളായി മാറിയിരുന്നു. അഹാനയ്ക്ക് പിന്നാലെയായി ഇഷാനി കൃഷ്ണയും അഭിനയിക്കാന്‍ എത്തുകയാണ് വണ്ണിലൂടെ.മമ്മൂട്ടി ചിത്രം പതിനെട്ടാം പടിയിൽ അഹാന അഭിനയിച്ചിരുന്നു. ലൂക്ക എന്ന ചിത്രത്തിൽ അഹാനയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് താരത്തിന്റെ സഹോദരിയായ ഹൻസിക ആയിരുന്നു.
ഇഷാനിയുടെ വരവോടെ ഈ സിനിമാ കുടുംബത്തിലെ സിനിമാ താരങ്ങളുടെ എണ്ണം വർധിച്ചിരിക്കുകയാണ്.
#ishaanikrishna #mammootty #onemovie pic.twitter.com/UxMEJGyNxm
— Film77square (@film77square) October 28, 2019
ഗാനഗന്ധർവ്വന് ശേഷം ഇച്ചായിസ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ഈ ചിത്രത്തിൽ ജോജു ജോര്‍ജ്, മുരളി ഗോപി, സുദേവ് നായര്‍, നന്ദു, ശ്യാമപ്രസാദ്, ഗായത്രി അരുണ്‍ തുടങ്ങി വൻ താരനിര ചിത്രത്തിലുണ്ട്.മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാകാൻ സാധ്യത ഉള്ള കഥാപാത്രം ചിത്രത്തിലെ കടയ്ക്കൽ ചന്ദ്രൻ.കുമ്പളങ്ങി നൈറ്റ്സ്,തണ്ണീർമത്തൻ ദിനങ്ങൾ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മാത്യു ചിത്രത്തിൽ ഒരു മുഴുനീള കഥാപാത്രമായി എത്തുന്നുണ്ട് എന്ന പ്രത്യേകതയുമുണ്ട്.ചിത്രം കേരള മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്തെ ഒരു സംഭവമാണെന്ന് വെളിപെടുത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ അണിയറ പ്രവർത്തകരും മമ്മൂട്ടിയും ഉമ്മൻ ചാണ്ടിയുമായി കൂടിക്കാഴ്ച്ചയും നടത്തിയിരുന്നു.