മോഹൻലാൽ – അജോയ് വർമ്മ കൂട്ടുക്കെട്ടിലൊരുങ്ങുന്ന റോഡ് ത്രില്ലർ നീരാളി പെരുന്നാൾ റിലീസായി തീയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ഒരു വലിയ ഇടവേളക്ക് ശേഷം നാദിയ മൊയ്തു ലാലേട്ടന്റെ നായികയാകുന്ന ചിത്രം കൂടിയാണ് നീരാളി. പാർവതി നായരും മറ്റൊരു നായിക വേഷത്തിൽ എത്തുന്നുണ്ട്. എന്നും ഊർജസ്വലനായിരിക്കുന്ന ലാലേട്ടനെ പോലൊരു ഇതിഹാസത്തിനൊപ്പം അഭിനയിക്കുവാൻ കഴിഞ്ഞത് ഒരു അനുഗ്രഹമായി കണക്കാക്കുന്നു എന്ന് പാർവതി ട്വീറ്റ് ചെയ്തു. നീരാളിയിൽ അഭിനയിച്ചത് ഹൃദ്യമായൊരു അനുഭവമായിരുന്നെന്നും നടി ട്വീറ്റ് ചെയ്തു. നീരാളിയുടെ വർക്കിങ് സ്റ്റിൽസും കൂടി ചേർത്താണ് നടി ട്വീറ്റ് ചെയ്തിരിക്കുന്നത്. മൂൺഷോട്ട് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രത്തിന്റെ നിർമാണം. സ്റ്റീഫൻ ദേവസി സംഗീത സംവിധാനം നിർവഹിക്കുന്നു.
#Neerali is a lovely experience. Here are few working stills. Acting with this ever energetic legend @Mohanlal Sir is a true blessing! #LifetimeExperience #Mohanlal #Laletta pic.twitter.com/tP8wyD6lhl
— Parvatii (@paro_nair) May 31, 2018