മോഹൻലാൽ നായകൻ ആവുന്ന ഒരു പക്കാ ഫാമിലി – കോമഡി – എന്റർടൈനർ ആണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന.ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.മാസ്സ് കഥാപാത്രങ്ങളിൽ നിന്ന് കോമഡി കഥാപത്രത്തിലേക്ക് മോഹൻലാലിന്റെ ട്രാൻസ്ഫോർമേഷനാണ് ഇട്ടിമാണിയിൽ ഒരുക്കുന്നത്.ജിബി, ജോജു എന്നിവര്‍ ചേര്‍ന്നാണ് ഈ മോഹൻലാൽ ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.മലയാളസിനിമയിലെ ചിരി പടങ്ങളുടെ രാജാവായ സംവിധായകൻ പ്രിയദർശൻ ഇട്ടിമാണിയുടെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ എത്തിയ കൗതുകം ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയാണ് സംവിധായകർ.
ഫേസ്ബുക്ക് പോസ്റ്റ് ചുവടെ :
സൂപ്പർ ഹിറ്റുകളുടെ തമ്പുരാനോടൊപ്പം ഒരു ദിവസം; ചിരിയുടെ രാജാവ് അനുഗ്രഹിച്ച നിമിഷം..!
ഇന്ത്യൻ സിനിമയുടെ നടനവിസ്മയമായ ലാലേട്ടനെ നായകനാക്കി പ്രേക്ഷകർക്ക് ഒരു നല്ല കുടുംബ സിനിമ സമ്മാനിക്കാൻ ഉള്ള പ്രയത്നത്തിലാണ് ഇപ്പോൾ ഞങ്ങൾ. അതിനിടയിൽ ആണ് ചിരിയുടെ രാജാവ് തന്നെ ഞങ്ങളുടെ ഇട്ടിമാണിയുടെ സെറ്റിൽ എത്തിച്ചേർന്നത്. പ്രിയദർശൻ എന്ന സംവിധായകനെ പറ്റി എത്ര പറഞ്ഞാലും നമ്മുക്ക് മതി വരില്ല..തൊണ്ണൂറിൽ അധികം ചിത്രങ്ങൾ സംവിധാനം ചെയ്ത ഇന്ത്യൻ സിനിമയിലെ തന്നെ മാസ്റ്റർ ഡയറക്ടർ…മലയാള സിനിമ ഉള്ളിടത്തോളം കാലം നാമെല്ലാവരും ഹൃദയത്തോട് ചേർക്കുന്ന ചിത്രവും കിലുക്കവും കാലാപാനിയും തേന്മാവിൻ കൊമ്പത്തും ചന്ദ്രലേഖയും എല്ലാം സമ്മാനിച്ച പ്രതിഭ..അതെ, സൂപ്പർ ഹിറ്റുകളുടെ ആ തമ്പുരാനോടൊപ്പം ഇട്ടിമാണിയുടെ സെറ്റിൽ ഒരു ദിവസം ചെലവഴിക്കാൻ ഉള്ള ഭാഗ്യം ഞങ്ങൾക്ക് ലഭിച്ചു..ആ പ്രതിഭയുടെ കാലിൽ തൊട്ടു അനുഗ്രഹം മേടിക്കാൻ ഉള്ള പുണ്യം നവാഗതരായ ഞങ്ങൾക്ക് ലഭിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ ദൈവാനുഗ്രഹങ്ങളിൽ ഒന്ന്…അദ്ദേഹത്തിന്റെ ചിത്രങ്ങൾ എന്നും ഓരോ സംവിധായകനും പാഠ പുസ്തകങ്ങൾ ആണ്.അദേഹത്തിന്റെ അനുഗ്രഹം ഞങ്ങളുടെ ഇട്ടിമാണിക്കും ഒപ്പം ഉണ്ടാവും എന്ന് വിശ്വസിക്കുന്നു.നന്ദി പ്രിയൻ സർ…ഞങ്ങൾക്കൊപ്പം കുറച്ചു നേരം ചെലവഴിച്ചതിൽ…മരക്കാർ എന്ന വിസ്മയ ചിത്രത്തിനായി കാത്തിരിക്കുന്നു…പ്രാർഥിക്കുന്നു…