രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ലിനുവിന്റെ കുടുംബത്തിന് നടന് ജയസൂര്യയുടെ കാരുണ്യസ്പർശം.ലിനുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്തിരിക്കുകയാണ് താരം ഇപ്പോൾ.ലിനുവിന്റെ അമ്മയെ വിളിച്ച് സംസാരിച്ച ജയസൂര്യ അഞ്ച് ലക്ഷം രൂപയാണ് കുടുംബത്തിന് കൈമാറിയത്.
മഹത്തായ പ്രവൃത്തിയാണ് ലിനു ചെയ്തത് എന്നും ഇതൊരു മകന് നല്‍കുന്നതായി മാത്രം കണ്ടാല്‍ മതിയെന്നും ജയസൂര്യ ലിനുവിന്റെ അമ്മയോട് പറഞ്ഞു.ബേപ്പൂരിലാണ് ലിനുവിന്റെ വീട്. അച്ഛനും അമ്മയും സഹോദരങ്ങളും ഉള്‍പ്പെടെയാണ് കഴിഞ്ഞിരുന്നത്. വീട്ടില്‍ വെള്ളം കയറിയപ്പോള്‍ സമീപത്തെ സ്കൂളിലെ ദുരിതാശ്വാസ ക്യംപിലേക്ക് ഇവര്‍ മാറി. ഇവിടെ നിന്നാണ് ലിനും കൂട്ടരും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്.കുണ്ടായിത്തോട് എരഞ്ഞിരക്കാട്ട് പാലത്തിനു സമീപം രക്ഷാപ്രവര്‍ത്തനത്തിടെ ലിനുവിനെ കാണാതാവുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം ലിനുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.