ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സ് എന്ന വിജയകരമായ ഒരു പ്രൊഡക്ഷൻ ഹൗസിന്റെ അമരക്കാരൻ പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് ജോബി ജോർജ്, തന്റെ ഏറ്റവും പുതിയ വരാനിരിക്കുന്ന ചിത്രങ്ങളെക്കുറിച്ചും മോളിവുഡ് വ്യവസായത്തിൽ ഇതുവരെ ചെയ്ത കാര്യങ്ങളെക്കുറിച്ചും ഓൺലൈൻ പീപ്സുമായുള്ള പ്രേത്യേക അഭിമുഖത്തിൽ തുറന്നു പറഞ്ഞു. കോടികളുടെ കണക്കിൽ തനിക്ക് വിശ്വാസം ഇല്ലെന്നും ഒരു സിനിമയെടുക്കുമ്പോൾ അത് പ്രേക്ഷകർക്കിടയിൽ നല്ലൊരു സ്ഥാനം നേടിയെടുക്കണമെന്ന് മാത്രമേ താൻ പ്രാർത്ഥിക്കുന്നുള്ളു എന്നും അദ്ദേഹം പറഞ്ഞു.
മോഹൻലാലുമായി ഒരു സിനിമ ഉടൻ ഉണ്ടാവുമെന്നും അതിന്റെ ചർച്ചകൾ നടക്കുകയാണെന്നും അതൊരു വലിയ മാസ് പടം ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. മോഹൻലാൽ സിനിമ ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സ് ചെയ്യുന്നു എന്നത് ഈ നിർമ്മാണ കമ്പനിക്ക് ഒരു അസെറ്റ് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മാസം ഷൂട്ടിംഗ് ആരംഭിക്കുന്ന ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സിന്റെ തുടർച്ചയായ മൂന്നാമത്തെ മമ്മൂട്ടി ചിത്രം ഷൈലോക്കിനെ കുറിച്ചും അദ്ദേഹം ഈ അഭിമുഖത്തിൽ വിശദമായി സംസാരിക്കുന്നുണ്ട്.