Thursday, September 19

ധനുഷ്-ഐശ്വര്യ ലക്ഷ്മി ചിത്രത്തിൽ ജോജു ജോയിൻ ചെയ്തു;ചിത്രീകരണം ലണ്ടനിൽ

Google+ Pinterest LinkedIn Tumblr +
“samvritha”

ധനുഷ് ഐശ്വര്യ ലക്ഷ്മി നായികാനായകന്മാരായി എത്തുന്ന കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ ജോജു ജോർജും പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ലണ്ടനിൽ ആരംഭിച്ചു. ചിത്രം നിർമ്മിക്കുന്നത് വൈ നോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റും സംയുക്തമായാണ്. ഗ്യാങ്സ്റ്റര്‍-ത്രില്ലര്‍ പശ്ചാത്തലത്തിലുള്ള ചിത്രത്തിനായി ജോജു ജോർജ് ലണ്ടനിലെത്തി.

ധനുഷ് ആദ്യമായി അഭിനയിക്കുന്ന കാർത്തിക് സുബ്ബരാജ് ചിത്രമാണിത്. പിസയും ജിഗര്‍തണ്ടയും ഇരൈവിയും മെര്‍കുറിയും പേട്ടയുമൊക്കെ സംവിധാനം ചെയ്ത കാര്‍ത്തിക്കിന്റെ പുതിയ ചിത്രത്തിനായി ആരാധകർ ഒന്നടങ്കം കാത്തിരിക്കുകയാണ്. ശ്രേയസ് കൃഷ്ണ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് സന്തോഷ് നാരായണനാണ്.

“Lucifer”
Share.

About Author

Comments are closed.