കാലയവനികക്കുള്ളിൽ മറഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞു എങ്കിലും ഇന്നും ജനഹൃദയങ്ങളിൽ നിറഞ്ഞുനിൽക്കുന്ന നടനാണ് മലയാള സിനിമയുടെ പെരുന്തച്ചൻ എന്ന് സിനിമാ പ്രേമികൾ ആദരവോടെ വിളിച്ച തിലകൻ. അദ്ദേഹം അഭിനയിച്ച് പൂർണ്ണതയിൽ എത്തിച്ച നിരവധി ചിത്രങ്ങളാണ് ഇന്നും മലയാളിയുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്. തിലകനിൽ കണ്ട ആ പ്രതിഭ പുതുതലമുറയിലെ ഒരു നടനിൽ താൻ കാണുന്നുവെന്ന് തുറന്നുപറയുകയാണ് മലയാള സിനിമയുടെ മാസ്റ്റർ ഡയറക്ടർ ആയ ജോഷി. പ്രശസ്ത നടൻ ചെമ്പൻ വിനോദിനെ കുറിച്ചാണ് ജോഷി ഇപ്രകാരം പറഞ്ഞത്.
ഒരു ചിത്രത്തെ പറ്റി നന്നായി അറിഞ്ഞതിനു ശേഷം മാത്രമേ ചെമ്പൻ വിനോദ് ചിത്രത്തിൽ അഭിനയിക്കുകയുള്ളൂ. ജോജു ജോർജ്, ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി ജോഷി ഒരുക്കിയ പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രം ആഗസ്റ്റ് 15 ന് റിലീസിന് ഒരുങ്ങുകയാണ്. പുത്തൻ പള്ളി ജോസ് എന്ന കഥാപാത്രം ആയി ചെമ്പൻ വിനോദ് എത്തുന്ന ചിത്രത്തിന്റെ ട്രെയിലറിന്റെ ലോഞ്ച് വരുന്ന രണ്ടാം തീയതി ലുലു മാളിൽ വെച്ചു കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നിർവഹിക്കും.