Thursday, August 13

നല്ല മനസ്സിന് അംഗീകാരം;സുപ്രിയയ്ക്ക് വീട് നിർമിച്ചു നൽകാൻ ഒരുങ്ങി ജോയ് ആലുക്കാസ്

Pinterest LinkedIn Tumblr +

ഏതാനും ദിവസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് പരിചിതമായ മുഖമാണ് സുപ്രിയയുടെത്. കൊറോണ കാലത്ത് മനുഷ്യർ മനുഷ്യരെ തന്നെ ഭയന്ന് ഇരിക്കുകയാണ്. ഈ കാലത്ത് അന്ധനായ ഒരു വൃദ്ധനെ കൈപിടിച്ച് കെഎസ്ആർടിസി ബസ്സിൽ കയറ്റി വിടുന്ന സുപ്രിയയെ ലോകം അഭിമാനത്തോടെയാണ് നോക്കിക്കണ്ടത്. സെയിൽസ് ഗേളായ സുപ്രിയയെ തേടി ഇപ്പോൾ മറ്റൊരു സന്തോഷം കൂടി വന്നിരിക്കുകയാണ്. ഈ വീഡിയോ കണ്ട് സ്ഥാപനത്തിന്റെ ഉടമ ജോയ് ആലുക്കാസ് സുപ്രിയയ്ക്കും കുടുംബത്തിനും വീട് നിർമിച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്തു. കഴിഞ്ഞ ദിവസം ജോയ് ആലുക്കാസും കുടുംബവും സുപ്രിയയെ തൃശൂരുള്ള ഹെഡ് ഓഫീസിൽ വിളിച്ചുവരുത്തി അനുമോദിച്ചിരുന്നു. സുപ്രിയയെ തേടി വലിയ ഒരു സമ്മാനം പിന്നാലെ വരുന്നുണ്ടെന്ന് അറിയിച്ചിരുന്നെങ്കിലും ഇത്രയും വലിയ ഒരു കാര്യം ആയിരിക്കുമെന്ന് സുപ്രിയ പ്രതീക്ഷിച്ചിരുന്നില്ല. ഇതിനെക്കുറിച്ച് സുപ്രിയയുടെ വാക്കുകൾ ഇങ്ങനെ.

സമൂഹമാധ്യമത്തിൽ വിഡിയോ വൈറലായതിനെത്തുടർന്ന് ഒരുപാട് പേർ നല്ല വാക്കുകൾ പറഞ്ഞു. എന്നാൽ സാറിന്റെ അഭിനന്ദനം ഒരിക്കലും മറക്കാനാകില്ല. തൃശൂർ ഹെഡ്ഓഫീസിൽവച്ചായിരുന്നു കൂടിക്കാഴ്ച. മനസിലെ നന്മ കൈവിടരുതെന്നാണ് സാർ അന്ന് പറഞ്ഞത്. എനിക്കൊരു സർപ്രൈസ് സമ്മാനമുണ്ടെന്ന് പറഞ്ഞപ്പോൾ ഞങ്ങളുടെ സ്വപ്നമായ നല്ല ഒരു വീടായിരിക്കുമെന്ന് കരുതിയില്ല. ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ദിനങ്ങളാണ് കടന്നുപോയത്

“Lucifer”
Loading...
Share.

About Author

Comments are closed.