Thursday, July 9

നിവിൻ അളിയാ, കണ്ണ് നിറഞ്ഞു പോയി;മൂത്തോനിലെ നിവിൻ പോളിയുടെ പ്രകടനത്തെ പുകഴ്ത്തി സംവിധായകൻ ജൂഡ് ആന്റണി ജോസഫ്

Pinterest LinkedIn Tumblr +

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായി ചിത്രമാണ് ‘മൂത്തോൻ’ .ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ് ലയേഴ്‌സ് ഡയസിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. മിനി സ്റ്റുഡിയോ, ജാര്‍ പിക്‌ചേഴ്‌സ്, പാരഗണ്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകള്‍ക്കൊപ്പം അനുരാഗ് കശ്യപും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശശാങ്ക് അറോറ, ശോഭിത ധൂലിപാല, ദിലീഷ് പോത്തന്‍, സുജിത്ത് ശങ്കര്‍, മെലിസ രാജു തോമസ് തുടങ്ങിയവര്‍ മറ്റു വേഷങ്ങളിൽ എത്തുന്നുണ്ട്

ചിത്രം കഴിഞ്ഞ ദിവസം കേരളത്തിലെ തിയറ്ററുകളിലും റിലീസിനെത്തി.അതിഗംഭീര റിപ്പോർട്ടുകളാണ് ചിത്രത്തിന് ലഭിക്കുന്നത് നിവിൻ പോളിയുടെ കരുത്തുറ്റ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.ഇതുവരെ തന്റെ കരിയറിൽ അവതരിപ്പിക്കാത്ത തരത്തിലുള്ള അതിഗംഭീര ഭാവ പ്രകടനങ്ങൾ നിവിനിൽ നിന്ന് കാണാൻ സാധിച്ച ചിത്രം കൂടിയാകുകയാണ് മൂത്തോൻ. അക്ബർ ഭായ് എന്ന കഥാപാത്രത്തിന്റെ രണ്ട് കാലഘട്ടം അതിന്റെ ഏറ്റവും വലിയ തന്മയത്വത്തോടെ അവതരിപ്പിക്കാൻ നിവിൻ പോളിക്ക് സാധിച്ചു എന്ന് നിസംശയം പറയാം.

ചിത്രത്തെ അഭിനന്ദിച്ച് സംവിധായകൻ ജൂഡ് ആന്റണി ജോസഫും ഇപ്പോൾ രംഗത്തെത്തി.ഫേസ്ബുക്കിൽ കൂടിയായിരുന്നു ജൂഡിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:

“മൂത്തോ ൻ “.. പുതിയൊരു സിനിമാ അനുഭവം. ഇത്തരമൊരു കഥാതന്തു കയ്യടക്കത്തോടെ അവതരിപ്പിച്ച ഗീതു മോഹൻദാസ് എന്ന സംവിധായികക്ക് ഒരു വലിയ കയ്യടി. രാജീവ് രവിയുടെ മികച്ച ദൃശ്യങ്ങളും ദിലീഷേട്ടനും റോഷനും അടക്കം അഭിനയിച്ച എല്ലാവരുടെയും മികച്ച പ്രകടനങ്ങളും സിനിമയെ വേറൊരു തലത്തിലേക്ക് കൊണ്ട് പോയി. എന്നെ ഒരു പാട് സന്തോഷപ്പെടുത്തിയത് നിവിൻ പൊളി എന്ന നടനാണ്. മലർവാടിയിൽ അസിസ്റ്റന്റ് ഡിറക്ടർ ആയി ജോലി ചെയ്ത സമയത്തു ചില സീനുകൾ അഭിനയിച്ച ശേഷം അവൻ എന്നോട് ചോദിക്കുമായിരുന്നു ഇതിലും നന്നാക്കാൻ പറ്റുമല്ലേ എന്ന്. തന്നിലെ നടനെ വളർത്താൻ ആഗ്രഹിക്കുന്ന ഒരു ആർത്തിപിടിച്ച കലാകാരനെ ഞാൻ അന്ന് അവനിൽ കണ്ടിരുന്നു. ഇടക്കെപ്പോഴോ അത് മിസ് ആയോ എന്നെനിക്കു തോന്നിയിരുന്നു. ഇല്ല. എനിക്കാണ് തെറ്റിയത്. അവനു ഒരു മാറ്റവുമില്ല. അവൻ വളർന്നുകൊണ്ടേയിരിക്കും. ഇനിയും ഇതിലും മികച്ച കഥാപാത്രങ്ങളുമായി അവൻ നമ്മളെ വിസ്മയിപ്പിക്കും.
നിവിൻ അളിയാ, കണ്ണ് നിറഞ്ഞു പോയി ..സന്തോഷമായി. 🙂 🙂

നേരത്തെ ജിയോ മാമി ഫിലിം ഫെസ്റ്റിവലിലും ടോറോന്റോ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദർശിപ്പിക്കുകയുണ്ടായി.ജിയോ മാമി ഫിലിം ഫെസ്റ്റിവലിന്റെ ഉൽഘാടന ചിത്രവും മൂത്തോൻ തന്നെയായിരുന്നു. അതിഗംഭീര റിപ്പോർട്ടുകളാണ് ചിത്രത്തിന്റെ പ്രദർശത്തിന് ലഭിച്ചത്.നിവിൻ പോളിയുടെ കരിയറിലെ തന്നെ ഒരു വലിയ ബ്രെക്ക് ആയി മാറും മൂത്തോൻ എന്ന് ചിത്രം കണ്ടവർ അന്ന് പറയുകയുണ്ടായി.ഗീതു മോഹൻദാസിന്റെ മാസ്റ്റർക്രാഫ്റ്റ് കഥ പറച്ചിലാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.

“Lucifer”
Loading...
Share.

About Author

Comments are closed.